Image

പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും

Published on 24 February, 2020
പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും
ഡാളസിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ ഡാളസ് മെലഡീസും, ഡാളസിലെ പ്രമുഖ നാടക ഗ്രൂപ്പായ ഭരത കലാ തീയറ്റേഴ്സും സംയുകതമായി നടത്തിയ സംഗീത-നാടക സന്ധ്യ ഡാളസിലെ സഹൃദയരായ ജനാവലിയുടെ നിറഞ്ഞ പിന്തുണയോടെ കെ ഇ എ ഹാളില്‍ അരങ്ങേറി.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോടടുത്തു ആളുകള്‍ ഈ പരിപാടിയില്‍ സംബന്ധിച്ചു. ധാരാളം കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഈ സംഗീത വിരുന്നില്‍ പങ്കെടുത്തു.

ഭരതകലാ തീയറ്റേഴ്‌സിന്റെ ചെറു നാടകമായ പ്രണയാര്‍ദ്രം അതി മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

ഈ വര്‍ഷം തങ്ങളുടെ രണ്ടു മേജര്‍ നാടകങ്ങള്‍ കൂടി അരങ്ങേറുമെന്നു ഭരതകലാ തീയറ്റേഴ്‌സിന്റെ സാരഥികളായ ഹരിദാസ് തങ്കപ്പനും അനശ്വര്‍ മാമ്പിള്ളിയും അറിയിച്ചു.

ഡാളസ് മെലഡിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിന്റെ കൃതജ്ഞത ശ്രീ. ഹരിദാസ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. . വരും കാലങ്ങളിലും കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെ സമൂഹത്തിനു നന്‍മയുടെ ദൂത് പകരുന്ന നാടകങ്ങള്‍ അരങ്ങത്തു കൊണ്ട് വരണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് അനശ്വര്‍ മാമ്പിള്ളി അഭിപ്രായപ്പെട്ടു.

ഹരിദാസ്, അനശ്വര്‍, ഐറിന്‍, അനുരഞ്, ജെയ്സണ്‍, ഷാജി മാത്യു എന്നിവര്‍ നാടകത്തില്‍ വേഷമിട്ടു. ഷാലു, ഇഗ്‌നേഷ്യസ്, ജോമി, ജിജി, ജിപ്‌സണ്‍ എന്നിവര്‍ സംഗീതവും ശബ്ദവും രംഗപ്രകശ്വും നിയന്ത്രിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന ഷോര്‍ട് ഫിലിം സംവിധായകനായ ജിജി സ്‌കറിയയുടെ ഹ്രസ്വചിത്രമായ 'ഡേ ഡ്രീംസ് ' പ്രദര്‍ശിപ്പിക്കപ്പെട്ടത് കാണികള്‍ക്കു ഗ്രുഹാതുരത്വമാര്‍ന്ന മനോഹരദൃശ്യ വിരുന്നേകി.

ഡാളസ് മെലഡിസിന്റെ പ്രസിഡണ്ട് ഷാജി മാത്യു സ്വാഗതവും സെക്രട്ടറി ജൂഡ് കട്ടപ്പുറം നന്ദിയും പ്രകാശിപ്പിച്ചു. ശ്രീ ഫ്രാന്‍സിസ് തോട്ടത്തിന്റെ ആശംസ പ്രസംഗത്തോടെ തുടങ്ങിയ സംഗീത സന്ധ്യക്ക് മീനു എലിസബത്ത്, സുനിത ഹരിദാസ്, ജെയ്സണ്‍ ആലപ്പാട്ട് , ദീപ ജെയ്സണ്‍ സന്തോഷ് സാമുവല്‍, ഉഷ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. ദീപ്തി റോയ് സക്കറിയ ആയിരുന്നു പരിപാടിയുടെ എം സി.

ജിജി സ്‌കറിയയും ദീപ്തിയും ചേര്‍ന്നവതരിപ്പിച്ച മിമിക്രി വലിയ കയ്യടിയാണ് നേടിയത്.

എല്ലാ രണ്ടു മാസം കൂടുമ്പോഴും സംഘടിപ്പിക്കുന്ന ഡാളസ് മെലഡിസിന്റെ സംഗീതകൂട്ടായ്മയ്ക്കായി ചെറു ചാപ്റ്ററുകള്‍ കെല്ലറിലും പ്രോസ്പറിലും ആരംഭിച്ച വിവരം മീനു എലിസബത്ത് അറിയിച്ചു.

തുടര്‍ന്നും എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ വാര്‍ഷികാഘോഷമായി മറ്റു സമാന സംഘറ്റനകളോടും സ്ഥാപനങ്ങളോടും സഹകരിച്ചു വാര്‍ഷികകലാസായാഹ്നം സംഘടിപ്പിക്കും എന്ന് ഇരു സ്ംഘടനകളെയും പ്രതിനിധീകരിച്ച് ഷാജി മാത്യുവും ഹരിദാസ് തങ്കപ്പനും അറിയിച്ചു.

കെ ഇ എ ഇമ്പോര്‍ട്ട്‌സിന്റെ സ്വാദിഷ്ടമായ ഡിന്നറോടെയാണ് ഡാളസ് മെലഡിസിന്റെ ഈ മനോഹര സായാഹ്നത്തിന് തിരശീല വീണത്.

പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ ഷിജു എബ്രഹാം വടക്കേമണ്ണിലായിരുന്നു. രാജന്‍ തോമസ് ചിറ്റാര്‍, അനിയന്‍, ഡാളസ് എന്നിവരും സ്‌പോണ്‍സര്‍മാരായിരുന്നു.
പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും പ്രണയദിനത്തില്‍ കൈ കോര്‍ത്ത് ഡാളസ് മെലഡീസും ഭരതകലാ തീയറ്റേഴ്സും
Join WhatsApp News
Energy of Love 2020-02-24 08:42:35
Love has lots of inherent energy. The Energy of Love makes Life beautiful. - andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക