Image

മെലാനിയയ്‌ക്ക്‌ 'കരാട്ടെ ഗ്രീന്‍ ബെല്‍റ്റ്‌' ലഭിച്ചെന്ന്‌ ട്രോളി സോഷ്യല്‍മീഡിയ; അര്‍ജന്റീനയില്‍ ധരിച്ച വസ്‌ത്രം ഇന്ത്യയിലും ധരിച്ച ഇവാന്‍കയ്‌ക്ക്‌ കൈയടി

Published on 24 February, 2020
മെലാനിയയ്‌ക്ക്‌ 'കരാട്ടെ ഗ്രീന്‍ ബെല്‍റ്റ്‌' ലഭിച്ചെന്ന്‌ ട്രോളി സോഷ്യല്‍മീഡിയ; അര്‍ജന്റീനയില്‍ ധരിച്ച വസ്‌ത്രം ഇന്ത്യയിലും ധരിച്ച ഇവാന്‍കയ്‌ക്ക്‌ കൈയടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഡൊണാള്‍ഡ്‌ ട്രംപും കുടുംബവുമാണ്‌ സോഷ്യല്‍മീഡിയയിലും താരങ്ങള്‍.

 ട്രംപിനൊപ്പം തന്നെ പ്രഥമ വനിത മെലാനിയ ട്രംപിന്റെയും മകള്‍ ഇവാന്‍ക ട്രംപിന്റെയും ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണ്‌.

ധരിച്ച വസ്‌ത്രം വീണ്ടും ധരിച്ച്‌ ഇവാന്‍ക എല്ലാവരുടേയും കൈയ്യടി വാങ്ങിയപ്പോള്‍ വ്യത്യസ്‌തമായ വസ്‌ത്രം ധരിക്കാന്‍ ശ്രമിച്ച്‌ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്‌ മെലാനിയ. കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച അതേ വസ്‌ത്രമാണ്‌ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‌ ഇവാന്‍ക ഉപയോഗിച്ചത്‌. 

ഒരിക്കല്‍ ധരിച്ച വസ്‌ത്രം വീണ്ടും ധരിച്ച്‌ ശക്തമായ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌ നല്‍കാന്‍ ശ്രമിച്ച ഇവാന്‍കയ്‌ക്ക്‌ നിറകൈയ്യടിയുമാണ്‌. 

എന്നാല്‍ മെലാനിയയുടെ വസ്‌ത്രം കരാട്ടെക്ക്‌ അണിയുന്ന വസ്‌ത്രം പോലെയുണ്ടെന്നാണ്‌ ചിലരുടെ വിലയിരുത്തലുകള്‍. വീതിയേറിയ പച്ച നിറത്തിലുള്ള അരയില്‍ക്കെട്ടുള്ള വെളുത്ത പാന്‍സ്യൂട്ടാണ്‌ മെലാനിയ ധരിച്ചിരുന്നത്‌.

'ആഹാ, മെലാനിയയ്‌ക്ക്‌ കരാട്ടെ ഗ്രീന്‍ ബൈല്‍റ്റ്‌ കിട്ടിയിരിക്കുന്നു. ഇനിയും ഒരുപാട്‌ മുന്നോട്ടുപോകാനുണ്ട്‌ പ്രഥമവനിതേ.' എന്നാണ്‌ ചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നത്‌.


മെലാനിയയ്‌ക്ക്‌ 'കരാട്ടെ ഗ്രീന്‍ ബെല്‍റ്റ്‌' ലഭിച്ചെന്ന്‌ ട്രോളി സോഷ്യല്‍മീഡിയ; അര്‍ജന്റീനയില്‍ ധരിച്ച വസ്‌ത്രം ഇന്ത്യയിലും ധരിച്ച ഇവാന്‍കയ്‌ക്ക്‌ കൈയടി
Join WhatsApp News
വേറെ പലതും ഉണ്ട് 2020-02-24 07:58:29
വേറെ പലതും ഉണ്ട് , ഇന്റര്‍നെറ്റ് ല്‍ നോക്കുക ഡംബ് ട്രാഷ് ഭക്തര്‍ അച്ചായന്മാര്‍ക്ക്‌ കണ്ട് രസിക്കാന്‍! നെറ്റ് ഉപയോഗിക്കാന്‍ അറിവില്ലാത്തവര്‍ ആരുടെയെങ്കിലും സഹായം തേടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക