Image

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാറിന് ട്രംപ്; ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപനം

Published on 24 February, 2020
ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാറിന് ട്രംപ്; ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപനം

അഹമ്മദാബാദ്: ഇന്ത്യയും അമേരിക്കയും തമ്മില്‍ 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെ മോട്ടേര സ്‌റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കും. കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച സൈനിക ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് അമേരിക്ക കൈമാറും. ഏറ്റവും വലിയ ആയുധങ്ങള്‍ അമേരിക്ക നിര്‍മിക്കും. ഇന്ത്യയുമായി നാളെ കരാര്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.


രണ്ട് സൈനിക കരാരാണ് ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവയ്ക്കുക. നാവിക സേനയ്ക്ക് വേണ്ടി 24 എംഎച്ച്‌-60ആര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതിന്റെയും കരസേനയ്ക്ക് വേണ്ടി ആറ് എഎച്ച്‌-64ഇ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന്റെയും കരാറാണ് ഒപ്പുവയ്ക്കുക. 24 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇന്ത്യ 260 കോടി ഡോളര്‍ ചെലവഴിക്കണം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നമസ്‌തെ ട്രംപ് പരിപാടിക്ക് എത്തിയത്.


ട്രംപും ഭാര്യ മെലാനിയയും ഒരുമിച്ചുരുന്ന് ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍നൂറ്റു. നൂല്‍നൂല്‍ക്കേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ആശ്രമത്തിലുള്ളവരും പറഞ്ഞുകൊടുത്തു. അല്‍പ്പ നേരം മോദിയും ട്രംപും ആശ്രമത്തില്‍ ഇരുന്ന് സംസാരിച്ചു. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി വിശദീകരിച്ചുകൊടുത്തു. തേങ്ങ വെള്ളവും ഓറഞ്ച് ജ്യൂസുമാണ് ആശ്രമത്തിലെത്തിയ ട്രംപിന് ആദ്യം നല്‍കിയത്.

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശന ശേഷം ട്രംപും മോദിയും ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് ശേഷം ട്രംപും കുടുംബവും ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പുറപ്പെടും. നാളെ ദില്ലിയിലായിരിക്കും. അവിടെ വച്ചാണ് ഔദ്യോഗിക ചര്‍ച്ചകളും കരാര്‍ ഒപ്പുവയ്ക്കലും. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും.

Join WhatsApp News
truth and justice 2020-02-24 06:44:48
Great winning for America.Excellent.This is Mr Trump.He is a business man.
ട്രമ്പും മോദിയും -നിരീക്ഷണം 2020-02-24 11:22:06
മോദിയും ട്രമ്പും -ഒരു വീക്ഷണം. ജനാധിപത്യം എന്ന് തോന്നിക്കുമെങ്കിലും തിരഞ്ഞെടുപ്പിൽ പല ക്രിമിനൽ കുറ്റങ്ങളും നടത്തി ആണ് രണ്ടുപേരും അധികാരം പിടിച്ചെടുത്തത്. അതായിരിക്കാം 2 പേരും പരസ്പരം ആകർഷിക്കപ്പെടുന്നു. രണ്ടു പേരും കപട രാജ്യ സ്നേഹം പ്രചരിപ്പിക്കുന്നു. ഇമിഗ്രെഷൻ, പ്രസ്സിന്റെ സ്വാതന്ത്രത്തെ അടിച്ചമർത്തുക എന്നിവ രണ്ടുപേരും ഒരേ ആശയം ഉള്ളവർ. മുസ്ലിം വിരോധികൾ- ഇന്ത്യയിലെ പുതിയ മുസ്ലിം വിരോധ പൗരത്വ ബിൽ പോലെ ട്രമ്പും കൂടുതൽ മുസ്ലിം രാജ്യങ്ങളെ അമേരിക്കൻ കുടിയേറ്റത്തിനു വിലക്കുന്നു. കാസ്മീർ പ്രശ്നത്തിൽ ഇടപെടാൻ ട്രമ്പ് ആഗ്രഹിക്കുന്നു, പക്ഷേ ഇന്ത്യക്കു താല്പര്യം ഇല്ല. ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെ മോദി ഭരണം അവഗണിക്കുന്നു എന്ന് മോദിയോട് ട്രമ്പ് പറയും എന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ, എന്നാൽ അത് തന്നെ ട്രമ്പ് ഭരണം കാണിക്കുന്നു എന്നത് മറക്കുവാൻ മടി കാട്ടുന്നില്ല. അമേരിക്കയിലെ മുസ്‌ലിംസിനു എതിരെ പല നടപടികൾ എടുത്ത ട്രമ്പ് മോദിയെ വിമർശിക്കുന്നു. രണ്ടു പേരും കാപട്യത്തെ അഗ്രഗണ്യർ എന്നതും പൊതു സ്വഭാവം ആണ്. ഇ പ്രഹസനം അധികം ദിവസം നീണ്ട്‌ നിൽക്കില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ. 2016 ലെ ഇല്കഷനിൽ വൻ തുകകൾ ഗുജറാത്തിലെ വൻ പണക്കാർ ട്രംപിന് കൊടുത്തു. അതിൻ്റെ നന്ദി പ്രകടനം മാത്രം ആണ് ഇന്ത്യ സന്ദർശനം. ഇന്ത്യയിൽ ട്രംപ് പേരുള്ള കസിനോ, കോണ്ടമിനിയം ഇവ പണിയുവാൻ ശ്രമിക്കുന്ന ഗുജറാത്തികൾക്കു ഇ സന്ദർശനം ഉപകരിക്കും.- ചാണക്യൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക