Image

ഇന്ത്യയില്‍ കാലുകുത്തിയ ട്രംപിനെതിരെ പ്രതിഷേധം ശക്തം; ട്വിറ്ററില്‍ ട്രെന്‍ഡിങായി 'ഗോ ബാക്ക് ട്രംപ്' ഹാഷ്ടാഗ്

Published on 24 February, 2020
ഇന്ത്യയില്‍ കാലുകുത്തിയ ട്രംപിനെതിരെ പ്രതിഷേധം ശക്തം; ട്വിറ്ററില്‍ ട്രെന്‍ഡിങായി 'ഗോ ബാക്ക് ട്രംപ്' ഹാഷ്ടാഗ്

ന്യൂഡല്‍ഹി: മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ തന്നെ 'ഗോ ബാക്ക് ട്രംപ്' എന്ന ഹാഷ്ടാഗ്് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മുന്നില്‍ നില്‍ക്കുകയാണ്.

ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരായി ഇടതുപക്ഷ പാര്‍ടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാര്‍ത്ഥി- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.


ആസമിലെ ഗുവാഹത്തില്‍ ഇടത് സംഘടനകള്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി. ട്രംപിന് സ്വീകരണമൊരുക്കുന്നതില്‍ പ്രതിഷേധിച്ച്‌ അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാര്‍ത്ഥികളുമടക്കം 170 പേര്‍ ഒപ്പിട്ട തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യന്‍ വിരുദ്ധ നിലപാടാണ് ട്രംപ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും 'നമസ്‌തേ ട്രംപ്' സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അര്‍ഹിക്കുന്നില്ലെന്നും തുറന്ന കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.


വ്യാപാര-പ്രതിരോധ മേഖലകളില്‍ യുഎസ് താല്‍പര്യങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ പൂര്‍ണ്ണമായും വഴങ്ങുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പ്രതിരോധ കരാറുകളെല്ലാം അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്നവയാണ്. കാശ്മീര്‍, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളില്‍ ട്രംപിന്റെ പിന്തുണ ഏതുവിധേനയും നേടിയെടുക്കാനാണ് മോഡിയുടെ ശ്രമമെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കൊടുക്കല്‍ വാങ്ങലാണെന്നും യെച്ചൂരി വിമര്‍ശിച്ചു.

Join WhatsApp News
ഇന്ത്യയോട് കളിക്കരുത് 2020-02-24 12:53:42
ഈയിടെയായി ഹിന്ദുസ്വാമിമാർ, ശാസ്ത്രം പോലും കണ്ടുപിടിക്കാത്ത; ചാണകത്തിൽ Plutonium , പശുവിന്റെ കൊമ്പുകൾക്കിടയിൽ Radiation, രണ്ട് മുലകളിൽ രണ്ട് Flavour - ൽ ഉള്ള പാല് എന്നിങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ കണ്ടു പിടിക്കുന്നു?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക