Image

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം; വെ​ടി​വ​യ്പ്

Published on 24 February, 2020
പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം; വെ​ടി​വ​യ്പ്
ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ര്‍​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ല്‍ മൗ​ജ്പൂ​രി​ലും ഭ​ജ​ന്‍​പു​ര​യി​ലു​മാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

ഇ​രു​കൂ​ട്ട​രും ന​ട​ത്തി​യ ക​ല്ലേ​റി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ര്‍​ന്നു പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു​നേ​രെ​യും വെ​ടി​വ​യ്പു​ണ്ടാ​യി. പോ​ലീ​സ് സ്ഥ​ല​ത്തെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഘ​ര്‍​ഷ​മാ​ണ് ഇ​ത്. അ​ക്ര​മി​ക​ള്‍ ര​ണ്ട് കാ​റു​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. ഞാ​യ​റാ​ഴ്ച ജാ​ഫ​റാ​ബാ​ദി​നു സ​മീ​പ​ത്തു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ല്‍ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​രു​ന്നൂ​റി​ല​ധി​കം സ്ത്രീ​ക​ളാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ഞായറാഴ്ച ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്കു മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക