Image

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചു

Published on 23 February, 2020
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാര്‍ത്തോമാ സഭയുടെ ആദ്യത്തെ ഇടവകകളില്‍ ഓന്നായ സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചു.

ആരാധനക്കു ശേക്ഷം കൂടിയ സമ്മേളനത്തില്‍ ഇടവക വികാരി റവ. സാജു സി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ശ്രീ ജോര്‍ജ് ലാറ്റിമേര്‍ മുഖ്യ അതിഥി ആയിരുന്നു. ശ്രി എം സി ചാക്കോയൂടെ പ്രാര്‍ത്ഥനക്കു ശേഷം ഇടവക സെക്രട്ടറി മിസ്സ് ജോസ്‌ലിന്‍ ചാക്കോ സ്വാഗതം ആശംസിച്ചു. സാജു സി പാപ്പച്ചന്‍ അച്ചന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം ഇടവക വൈസ് പ്രസിഡന്റ് ശ്രി പി.റ്റി തോമസ്  "49 years as a worshiping communtiy, 44 years as a congregation, 39 years as a parish and 30 years in this building" എന്ന വിക്ഷയത്തെ ആസ്പദമാക്കി ഇടവകയുടെ ചരിത്രത്തെ കുറിച്ച് സംസാരിച്ചു.  ഭദ്രാസന സെക്രട്ടറി റവ . മനോജ് ഇടിക്കുള,  വെസ്‌റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജോര്‍ജ് ലാറ്റിമേര്‍, കൗണ്ടി ലെജിസ്ലേറ്റര്‍ രൂത്ത് വാള്‍ട്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി ജോസെന്‍ ജോസഫ് നന്ദി രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ സദ്യയിലും എല്ലാവരുംപങ്കെടുത്തു.  

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക 39-മത് ഇടവകദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക