Image

ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും

Published on 23 February, 2020
ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
ന്യു യോര്‍ക്ക്: ഇന്ത്യ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഹാന്‍ഡിങ് ഓവര്‍ സെറിമണയും ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ പ്രൗഡ സദസിനു മുന്‍പാകെ നടത്തപ്പെട്ടു.

അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക.

പ്രസിഡന്റ് ലിജോ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, മലങ്കര കാത്തലിക് കത്തീഡ്രല്‍ വികാര്‍ ഫാദര്‍ നോബി അയ്യനേത് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാത്തലിക് അസോസിയേഷന്‍ മലയാളി സംഘടനകള്‍ക്ക് വലിയ മാതൃക ആണെന്ന് അദ്ദേഹം പറഞ്ഞു .

ന്യൂയോര്‍ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യ അതിഥിയായിരുന്നു. ചടങ്ങില്‍ 2019 കാത്തോലിക് വോയിസ് (സുവനീര്‍) റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോള്‍ ചീഫ് എഡിറ്റര്‍ ജോണ്‍ കെ ജോര്‍ജില്‍ നിന്നും സ്വീകരിച്ച് പ്രകാശനം ചെയ്തു.

പ്രസിഡന്റ് ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ജോസ് മലയില്‍, ജോയിന്റ് സെക്രട്ടറി റോയ് ആന്റണി, ട്രഷറര്‍ മേരി ഫിലിപ്പ്, കമ്മിറ്റി അംഗങ്ങളായി ഇട്ടൂപ് ദേവസ്യ, ജോര്‍ജ് ജോസഫ്, ജോസി സ്‌കറിയ, ഫിലിപ്പ് മത്തായി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്മാന്‍ ജോണ്‍ കെ ജോര്‍ജ്, ട്രസ്റ്റീ മെമ്പര്‍ പോള്‍ പി ജോസ് എന്നിവര്‍ക്ക് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു

അസ്സോസിയേഷന്റെ മുഖ മുദ്രയായ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തുമെന്നു പറഞ്ഞ പ്രസിഡന്റ് ലിജോ ജോണ്‍2020-ല്‍ നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. അവ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ഥിച്ചു.

മുന്‍ പ്രസിഡന്റ് പോള്‍ പി ജോസ് മറുപടിപ്രസംഗത്തില്‍ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ കേരളാ ജനതയുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ടു നിര്‍മ്മിച്ചു നല്കിയഭവനത്തെപ്പറ്റി പറഞ്ഞു. കേരളാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ ചാരിറ്റി ഷോ ജോളി എബ്രഹാം ക്രിസ്റ്റ്യന്‍ ലൈവ് കോണ്‍സെര്‍ടില്‍ നിന്നും ലഭിച്ച 2000 ഡോളര്‍ വൈദ്യ സഹായമായ് നല്കി. അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ ചെയര്‍മാനുമായകെ ജെ ഗ്രിഗറി സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ്ങ് ട്രോഫിയെപറ്റിയുംവിവരിച്ചു

ഗീതാഞ്ജലി മ്യൂസിക് ഗ്രൂപ്പ്, അനൂപ്, റിയ അലക്‌സാണ്ടര്‍, അലക്‌സ് മനയില്‍, ആഷ്ലി വിന്‍സെന്റ് എന്നിവരുടെ ഗാനാലാപനവും, മലങ്കര ചര്‍ച്ച് എല്‍മോണ്ടിന്റെ സ്‌കിറ്റ്, സിറില്‍ മാത്യുവും ഗ്രൂപ്പും, അഷ്ലിന്‍ ബെന്നിയും ഗ്രൂപ്പുംഅവതരിപ്പിച്ച സംഘനൃത്തവും ചടങ്ങിന് മാറ്റ് കൂടി.

സെക്രട്ടറി ജോസ് മലയില്‍ സ്വാഗതവുംട്രഷറര്‍ മേരി ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റെ ആന്റോ വര്‍ക്കി ചടങ്ങുകള്‍ക്ക് നേത്രുത്വം നല്കി.സ്വപ്ന മലയില്‍ ആയിരുന്നു എംസി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശീമതി മേരികുട്ടി മൈക്കളിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി

ഐ. സി. എ. എ എക്സ് പ്രസിഡന്റ്മാര്‍ കെ. ജെ. ഗ്രിഗോറി, ലീല മാരേട്ട്്, ജോസ് ഞാറക്കുന്നേല്‍, ജോണ്‍ പോള്‍, അജിത് കൊച്ചുക്കുടി (KCNA), വിന്‍സെന്റ് സിറിയക് (Kerala Samajam of Greater NY), ഷാജു സാം (Fokana), കോശി ഉമ്മന്‍ (World Malayalee Council) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ത്യ കത്തോലിക് അസോസിയേഷന്‍ 41-ാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക