Image

ആയുഷ്മാന്‍ ഖുറാനയുടെ ഗേ റൊമാന്‍സ് ചിത്രം ഗംഭീരം ; പ്രശംസയുമായി ഡോണാള്‍ഡ് ട്രംപ്

Published on 23 February, 2020
ആയുഷ്മാന്‍ ഖുറാനയുടെ ഗേ റൊമാന്‍സ് ചിത്രം ഗംഭീരം ; പ്രശംസയുമായി ഡോണാള്‍ഡ് ട്രംപ്

ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് സ്വവര്‍ഗാനുരാഗ ചിത്രത്തിനെ പ്രശംസിച്ച് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ട്രംപ് ബോളീവുഡ് ചിത്രത്തിന് പ്രശംസയുമായി എത്തിയത്. ചിത്രത്തെക്കുറിച്ച് പീറ്റര്‍ താച്ചെലിന്റെ ട്വീറ്റ് പങ്ക്വെച്ച് ഗ്രേറ്റ് എന്നാണ് ട്രംപ് കുറിച്ചത്.

സ്വവര്‍ഗാനുരാഗത്തിനുള്ള നിയമപരമായ വിലക്ക് നീക്കിയ ശേഷം ബോളീവുഡില്‍ ഒരുങ്ങിയ ഗേ റൊമാന്‍സ് ചിത്രത്തം പ്രായമായവര്‍ക്കും ഇഷ്മായേക്കാം. ഹുറേ എന്നായിരുന്നു പീറ്ററിന്റെ ട്വീറ്റ്. ഇതാണ് ട്രംപ് പങ്ക്വെച്ചത്.

ഗേ റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ശുഭ് മംഗള്‍ സ്യാധാ സാവ്ധാന്‍ എന്ന ചിത്രത്തിന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രണ്ട് പുരുഷന്‍മാര്‍ തമ്മിലുള്ള പ്രണയവും കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തിക്, അമാന്‍ എന്നീ ചെറുപ്പക്കാരുടെ പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഹിതേഷ് കേവല്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന വ്യക്തിയല്ല ട്രംപ്. അതിനാല്‍ ചിത്രത്തിനുള്ള പ്രസിഡന്റിന്റെ പ്രശംസ എല്‍ജിബിറ്റി അവകാശങ്ങളെ അംഗീകരിക്കുന്നതിന്റെ തുടര്‍ച്ചയാവട്ടെ എന്നാണ് പീറ്റര്‍ ട്വീറ്റ് ചെയ്തത്






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക