പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേതും. രണ്ടുപേരും മലയാളികളുടെ പ്രിയ താരങ്ങളാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമയും എല്ലാവരുടേയും പ്രിയനടിയാണ്. അഭിനേത്രിയല്ലെങ്കിലും പിന്നണിയില്‍ സജീവയായ സുപ്രിയയും എല്ലാവര്‍ക്കും സുപരിചതയാണ്. ഇപ്പോഴിതാ താര കുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പുറപ്പെടും മുന്‍പ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു പൃഥ്വിരാജ്. ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സുപ്രിയയുമെല്ലാമുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പൃഥ്വിയുടെ മേക്കോവര്‍ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്