Image

നിപ ഗവേഷണം: മണിപ്പാല്‍ യൂണിവേഴ്​സിറ്റിക്ക്​ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ വിലക്ക്​

Published on 23 February, 2020
നിപ ഗവേഷണം: മണിപ്പാല്‍ യൂണിവേഴ്​സിറ്റിക്ക്​ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ വിലക്ക്​

ന്യൂഡല്‍ഹി: മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിദേശ സഹായം സ്വീകരിക്കുന്നതിന്​ ആഭ്യന്തര മന്ത്രാലയം​ വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ ഭീതി വിതച്ച നിപ വൈറസുമായി ബന്ധപ്പെട്ട്​ അനധികൃതമായി ഗവേഷണം നടത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്​ വിദേശ സഹായം സ്വീകരിക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. വിദേശ സഹായ നിയന്ത്രണ നിയമം അടിസ്​ഥാനമാക്കി പ്രവര്‍ത്തിപ്പിക്കുന്ന മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടി​​െന്‍റ അക്കൗണ്ട്​ ഈ വര്‍ഷം ജനുവരിയിലാണ്​ ആഭ്യന്തര മന്ത്രാലയം​ റദ്ദാക്കിയത്​.


മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ വൈറസ്​ സാമ്ബിള്‍​ സൂക്ഷിക്കരുതെന്നും പൂനെ കേന്ദ്രമായി നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ വൈറോളജിയിലേക്ക്​ അവ കൈമാറണ​െമന്നും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. അതേസമയം, മുഴുവന്‍ ​നടപടിക്രമങ്ങളും പാലിച്ചാണ്​ നിപ വൈറസ്​ കൈകാര്യം ചെയ്​​തതെന്നാണ്​ മണിപ്പാല്‍ യൂണിവേഴ്​സിറ്റിയുടെ വിശദീകരണം. ഇതാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്‌​​ ഫണ്ട്​ മാത്രമാണ്​ ഉപയോഗിച്ചതെന്നും വിശദീകരിക്കുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിന്​ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ വാഴ്​സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്​.


വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച്‌​ ആഭ്യന്തര മന്ത്രാലയം സ്​ഥാപനങ്ങള്‍ക്കെതിരെയും ഗവണ്‍മെ​േന്‍റതര സംഘടനകള്‍ക്കെതിരെയും നടപടിയെടുക്കുന്നത്​ ഈയിടെ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഗവേഷണ-വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത്​ അപൂര്‍വമാണ്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക