ഇക്കാലത്ത് (കവിത: സീന ജോസഫ്)
SAHITHYAM
22-Feb-2020
SAHITHYAM
22-Feb-2020

ഇക്കാലത്ത് ജീവിച്ചുപോവുക
എത്ര ആയാസരഹിതമാണെന്നോ?!
അധികം വളവുചെരിവുകളില്ലാത്ത
എത്ര ആയാസരഹിതമാണെന്നോ?!
അധികം വളവുചെരിവുകളില്ലാത്ത
ഒരു നടപ്പാതപോലെയാണ് ജീവിതം.
ഇരുവശങ്ങളിലും പാളിനോക്കാതെ,
നേരെമാത്രം നോക്കി നടക്കണമെന്നേയുള്ളൂ!
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പരാതികളും
പരിവട്ടങ്ങളും ചിലപ്പോള്‍ കേട്ടെന്നിരിക്കും
പക്ഷെ, ചെവികൊടുക്കരുത്!
ഇരുട്ടില്‍ ഇടറിവീണുപോയ ജീവിതങ്ങളുടെ
നെടുവീര്‍പ്പുകളോ നിലവിളിയോ കേട്ടാലും
കേട്ടതായി ഭാവിച്ചുപോകരുത്!
അടിച്ചമര്‍ത്തപ്പെട്ടവരും ആരുമില്ലാത്തവരും
നിലനില്‍പ്പിനുവേണ്ടി ഞെരുങ്ങുന്നവരുമുണ്ടാകും
അവര്‍ക്കൊരു ശബ്ദമാകുന്നതിനെപ്പറ്റി
ആലോചിക്കുകകൂടി അരുത്!
അരികുകളില്‍, വേദനമാത്രം അറിഞ്ഞവരും
ഒരു നിലവിളിക്കുപോലും ശക്തിയില്ലാത്തവരും കാണും
പരമാവധി കരുണ കണ്ണുകളിലാര്‍ജ്ജിച്ച്,
“എന്റെ ഹൃദയം നിനക്കുവേണ്ടി നുറുങ്ങുന്നു”
എന്നു പറയുക!
ഒരുമാത്രപോലും നില്‍ക്കാതെ,
നേരെ മാത്രം നോക്കി നടപ്പു തുടരുക!
വിധിവൈപരീത്യങ്ങള്‍ നമ്മെ തൊടാത്തിടത്തോളം
നമുക്കൊക്കെയും തൊലിപ്പുറത്തുമാത്രം മതി!
ഇക്കാലത്ത്, ജീവിച്ചുപോവുക
എത്ര ആയാസരഹിതമാണെന്നോ?!
ആവശ്യമില്ലാത്തതൊന്നും കാണരുത്,
അപശബ്ദങ്ങളൊന്നും കേള്‍ക്കരുത്,
അത്രയേ വേണ്ടൂ !

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments