Image

കെം ചൊ, നമസ്‌തേ ട്രംപ്: ഫെബ്രുവരി 24- 26 (ബി ജോണ്‍ കുന്തറ)

Published on 22 February, 2020
കെം ചൊ, നമസ്‌തേ ട്രംപ്: ഫെബ്രുവരി 24- 26 (ബി ജോണ്‍ കുന്തറ)
അമേരിക്കന്‍ പ്രസിഡന്റ് എന്നനിലയില്‍ ആദ്യത്തെ ഔദ്യോഗിക സന്നര്‍ശനം ഇന്ത്യയില്‍  ഫെബ്രുവരി 24- 26 തീയതികളില്‍. ആദ്യ വനിത മലീണ്ട ട്രംപും,  വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന  ഒരു വലിയ പ്രതിനിധി സംഘവുമായി പ്രസിഡന്റ് ഇന്ത്യ സന്നര്‍ശനം അഹമ്മദാബാദില്‍ തുടങ്ങുന്നു.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ധ്രി മോദിക്ക് ഹ്യൂസ്റ്റന്‍ ടെക്‌സസില്‍ കിട്ടിയ "ഹൗഡി മോദി " ശൈലി ഇവിടെ അനുകരിക്കപ്പെടുന്നു.ഒരു മഹത്തായ വരവേല്‍പ്പാണ് മോദി ഭരണകൂടം ഇവിടെ ഒരുക്കിയിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പുതുതായി പണിതീര്‍ത്ത ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരിക്കും ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പൊതു പരിപാടി. സ്‌റ്റേഡിത്തിലേയ്ക്കുള്ള വഴി ആസകലം എല്ലാ ഇന്ത്യന്‍ മേഖലകളെയും പ്രതിനിധീകരിക്കുന്ന അലങ്കാരങ്ങളും പ്രദര്‍ശനങ്ങളാലും നിറഞ്ഞിരിക്കും. ഭാരത വൈവിധ്യത അതാണ് ഇവിട ലക്ഷ്യം.

അതിനുശേഷം ആഗ്രയിലേയ്ക്ക് പോകുന്നു സായാഹ്ന  താജ് മഹല്‍ സന്നര്‍ശനം.അതോടെ ആദ്യദിന പരിപാടികള്‍ സമാഹരിക്കപ്പെടും ന്യൂ ഡല്‍ഹിയില്‍ ആയിരിക്കും ട്രംപ് കുടുംബം തങ്ങുന്നത്. 25 ആം തിയതി രാവിലെ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് .ഇതിനുശേഷം സംഘം രാജ്ഘട്ടില്‍ എത്തുന്നു മഹാദ്മാ ഗാന്ധി മണ്ഡപത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് .

പിന്നീടുള്ള സമയം ഹൈദര്‍ബാദ് ഭവനില്‍ ഇരു രാഷ്ട്ര നേതാക്കളും കൂടിയുള്ള മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. ഇവിടെ നിരവധി വിഷയങ്ങള്‍ വാണിജ്യം മുതല്‍ ദേശീയ സംരക്ഷണം, സൈനിക കൂട്ടുകെട്ടുകള്‍ എല്ലാം പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു ഉച്ചവിരുന്ന് മോദിയുടെ ആതിഥേയത്തില്‍. സായാഹ്ന പരിപാടി യു എസ് എംബസ്സിയില്‍ വ്യവസായ, വാണിജ്യ പ്രമുഖരുമായുള്ള ചര്‍ച്ചകള്‍

അന്ന് രാത്രിയില്‍ പ്രസിഡന്‍റ്റ് റാം നാഥ് കോവിന്ദ്, രാഷ്ട്രപതി ഭവനില്‍ ട്രംപ് സംഘത്തിന്  ഒരുക്കുന്ന സന്ധ്യവിരുന്ന് . അതിനുശേഷം ട്രംപ് ഇന്ത്യയില്‍ നിന്നും വിടവാങ്ങുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്.ആകെ 36 മണിക്കൂറുകള്‍ ആയിരിക്കും ട്രംപ് ഇന്ത്യയില്‍ ചിലവഴിക്കുന്നത്.

ട്രംപിനെ അനുസരിച്ച്, ഈ തിരഞ്ഞെടുപ്പു കാലം ഇങ്ങനൊരു ഇന്‍ഡ്യാ സന്ദര്‍ശനം വലിയൊരു നേട്ടം. അമേരിക്കയിലെ ഇന്ത്യന്‍ സമുദായം വലിയൊരു വോട്ടിങ് വിഭാഗം ഇവരെ സ്വാധീനിക്കുക അതും ഇവിടെ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.

അമേരിക്കയില്‍ ആകമാനം ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലാ തലങ്ങളിലില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു ഹ്യൂസ്റ്റണ്‍ ടെക്‌സാസ് മാത്രം എടുക്കുക സിറ്റി കൌണ്‍സില്‍ മുതല്‍ യു എസ് കോണ്‍ഗ്രസ്സ് വരെ െ്രെപമറികളില്‍ 20 ലേറെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് .

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പലേ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്ന മറ്റൊരു രഹസ്യം. ട്രാപ് ഫാമിലിക്ക് അമേരിക്കക്ക് പുറത്തു ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കും കൂട്ടു ബിസിനസ്സുകളും ഉള്ളത് ഇന്ത്യയില്‍. ആ ഗതിതന്നെ വമ്പന്‍ ആമസോണ്‍, മൈക്രോസോഫ്റ്റ് ഇവരും. വിമര്‍ശനം ഭയന്ന്  ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യത്തെ രണ്ടാമത്തെ മുന്തിയ ജനാതിപത്യത്തിന് ഗൗനിക്കാതിരിക്കുവാന്‍ പറ്റുമോ.
Join WhatsApp News
josecheripuram 2020-02-23 16:07:00
There was a time when This so called"Prime Minister of INDIA was denied entry to USA.In 1962 our So called "BHAI BHAI China betrayed us.Who was behind it?It was USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക