യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്കൂള്‍ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മെലാനിയ ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഉണ്ടാകേണ്ടവരുടെ പട്ടികയില്‍ നിന്ന് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതണെന്ന് എഎപി ആരോപിച്ചു.