Image

ട്രം​പി​നും കുടുംബത്തിനും ഒപ്പം മോ​ദി താജ് മഹല്‍ സ​ന്ദ​ര്‍​ശി​ക്കി​ല്ല

Published on 22 February, 2020
ട്രം​പി​നും കുടുംബത്തിനും ഒപ്പം മോ​ദി താജ് മഹല്‍ സ​ന്ദ​ര്‍​ശി​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നും കുടുംബത്തിനും ഒപ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി താ​ജ്മ​ഹ​ല്‍ സ​ന്ദ​ര്‍​ശി​ക്കി​ല്ല. ന​രേ​ന്ദ്ര മോ​ദി ട്രം​പി​നൊ​പ്പം താ​ജ്മ​ഹ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​മോ? എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രുടെ മറുപടി.


ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫെ​ബ്രു​വ​രി 24നാ​ണ് ട്രം​പ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ക. ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, മ​ക​ള്‍ ഇ​വാ​ങ്ക തു​ട​ങ്ങി​യ​വ​രും ട്രം​പി​നൊ​പ്പ​മു​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ റോ​ഡ് ഷോ​യ്ക്കും ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​ക്കും ശേ​ഷം തി​ങ്ക​ളാ​ഴ്ച ട്രം​പ് ആ​ഗ്ര​യി​ലെ​ത്തും.

ആ​ഗ്ര​യി​ല്‍ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ ഒ​ന്നു​മി​ല്ലെന്നും അ​തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രിയെ കൂടാതെ ഇ​ന്ത്യ​യി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടെ​യു​ണ്ടാ​കി​ല്ലെ​ന്നാണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക