Image

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചനടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

Published on 22 February, 2020
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചനടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി : കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചനടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസുകളെ ഒരുമിപ്പിച്ച്‌ കൊണ്ടുപോകാനാണ് ശ്രമം. ഇക്കാര്യം യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ജോണി നെല്ലൂരിന് പിന്നാലെ കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി പി.ജെ.ജോസഫ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ പാളയത്തിലെത്തിക്കാനാണ് നീക്കം. ഇതോടൊപ്പം കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് കോട്ടയത്ത് നേതൃയോഗം ചേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക