Image

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ നിന്ന്‌ പിന്മാറണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു

Published on 22 February, 2020
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ നിന്ന്‌ പിന്മാറണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു


ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലെ ശിവസേനയുമായുള്ള സഖ്യത്തില്‍ നിന്ന്‌ പിന്മാറണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. 

എന്‍പിആര്‍ നടപടികള്‍ക്ക്‌ പരസ്യ പിന്തുണ പ്രഖ്യാപിച്ച ശിവസേനയുമായി രാഷ്ട്രീയ സഖ്യം തുടരുന്നത്‌ പാര്‍ട്ടിക്ക്‌ രാഷ്ട്രീയ തിരിച്ചടി ആകും എന്ന്‌ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്‌ പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച ശേഷം എന്‍പിആര്‍, സിഎഎ നടപടികളെ പിന്തുണക്കാനുള്ള തീരുമാനം ഉറച്ചതാണെന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ വ്യക്തമാക്കിയത്‌. 

ആരും പൗരത്വ നിയമ ഭേദഗതിയെ പേടിക്കേണ്ടതില്ലെന്നും ഭേദഗതി ആരെയും രാജ്യത്തിന്‌ പുറത്താക്കാനുള്ളതല്ലെന്നും ഉദ്ധവ്‌ പറഞ്ഞു. എന്‍ആര്‍സി മുസ്ലിങ്ങള്‍ക്ക്‌ അപകടരമാണെന്ന വാദം പരക്കെ രാജ്യത്തുണ്ട്‌. എന്നാല്‍ മഹാരാഷ്ട്രയില്‍ അത്തരത്തിലൊരു വാദം പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല.

ഇന്നലെ കോണ്‍ഗ്രസ്‌ നേതാവ്‌ അശോക്‌ ചവാന്‍ വിഷയത്തില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട്‌ പ്രതികരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക