Image

പ്രവാസി ഡിവിഡന്റ്‌ പദ്ധതിക്ക്‌ വന്‍ സ്വീകാര്യത: ഇതുവരെ സമാഹരിച്ചത്‌ 25 കോടിയിലേറെ

Published on 22 February, 2020
പ്രവാസി ഡിവിഡന്റ്‌ പദ്ധതിക്ക്‌ വന്‍ സ്വീകാര്യത: ഇതുവരെ സമാഹരിച്ചത്‌ 25 കോടിയിലേറെ


മി കച്ച ലാഭവിഹിതം ഉറപ്പ്‌ നല്‍കുന്ന പ്രവാസി ഡിവിഡന്റ്‌ പദ്ധതിക്ക്‌ പ്രവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. കഴിഞ്ഞ ഡിസംബര്‍ 19ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത പദ്ധതിയാണിത്‌. 

ഇതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികള്‍ പദ്ധതിയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.

ഫെബ്രുവരി 15ലെ കണക്കനുസരിച്ച്‌ 140ല്‍ ഏറെ നിക്ഷേപകരില്‍ നിന്നായി 25. 35 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.

 മൂന്ന്‌ ലക്ഷം മുതല്‍ 51 ലക്ഷം വരെ രൂപ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക്‌ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ്‌ ലഭിക്കുന്നതാണ്‌ ഈ പദ്ധതി.

ആദ്യ വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ്‌ തുക നിക്ഷേപതുകയോട്‌ കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്കോ അവകാശികള്‍ക്കോ മാസം തോറും ഡിവിഡന്റ്‌ ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്‌ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കാണ്‌ ഈ പണം വിനിയോഗിക്കപ്പെടുന്നത്‌. 

പദ്ധതിയുടെ തുടക്കകാല ഓഫറാണ്‌ ഇപ്പോള്‍ ഗ്യാരണ്ടി നല്‍കുന്ന ലാഭവിഹിതം. അതിനാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

പ്രവാസി ഡിവിഡന്റ്‌ പദ്ധതിയില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.http://pravasikerala.org/dividend


 കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എസ്‌.എഫ്‌.ഇ പ്രവാസി ചിട്ടികളില്‍ നിന്നുള്ള ഫ്‌ളോട്ട്‌ ഫണ്ട്‌ കിഫ്‌ബി ബോണ്ടുകളിലേക്ക്‌ സ്വരൂപിക്കുന്നത്‌ ഇപ്പോള്‍ 100 കോടി കവിഞ്ഞു.

പ്രവാസി ചിട്ടിയില്‍ ഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുമുള്ള പ്രവാസി മലയാളികള്‍ക്കും അംഗമാകാന്‍ കഴിയും. നിലവില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 47437 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ 13935 പേര്‍ 2500 മുതല്‍ 100000 വരെ മാസ തവണയുള്ള വിവിധ ചിട്ടികളില്‍ അംഗങ്ങളായിട്ടുണ്ട്‌. 

ഇതുവരെ തുടങ്ങിയ ചിട്ടികളില്‍ നിന്നു തന്നെ 647 കോടി രൂപ ടേണ്‍ ഓവര്‍ പ്രതീക്ഷിക്കുന്നു.
പ്രവാസി ചിട്ടിയില്‍ അംഗമാകുന്നതിനുള്ള വിശദാംശങ്ങള്‍ക്കായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക..https://www.pravasi.ksfe.com/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക