Image

സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും

പി പി ചെറിയാന്‍ Published on 22 February, 2020
സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും
ന്യുയോര്‍ക്ക്: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിന് ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. ഔദ്യോഗീക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അരമണിക്കൂര്‍ ആശ്രമത്തില്‍ കഴിയുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതേ ആവശ്യത്തിനായി ലക്ഷങ്ങള്‍ മുടക്കി പാര്‍ക്കിങ് ലോട്ട്, പ്ലാറ്റ്‌ഫോം പ്രത്യേക മുറി എന്നിവ തയ്യാറാക്കുന്ന പണിയും നിര്‍ത്തി വച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുന്നതിനുള്ള പരിപാടിയും വെട്ടി ചുരുക്കി ഒന്‍പതുകിലോ മീറ്ററാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഉന്നതര്‍ പങ്കെടുക്കുന്ന ഡിന്നറില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നതിനാണ് പരിപാടിയില്‍ മാറ്റം വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. 1,10,000 പേര്‍ക്ക് ഒന്നിച്ചിരുന്നു കളി കാണുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ പ്രഥമ വനിത ഉള്‍പ്പെടെ വലിയൊരു ടീമുമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്. ട്രംപിന്റെ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് കോടികള്‍ മുടക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും
Join WhatsApp News
പാലം കടന്ന കിളവന്‍ 2020-02-22 06:09:02
Stephen Miller: Stopping immigrants from entering US is "all I care about" "I don't have anything else. This is my life." വെള്ളക്കാർ മറ്റുള്ളവരെക്കാൾ ഉയർന്നവർ ആണ് എന്ന് പ്രചരിപ്പിക്കുന്നു. ട്രംപിന്റെ അടുത്ത ആളും ആണ്. കുടിയേറ്റക്കാരെ ഇവർ വെറുക്കുന്നു. അമേരിക്കയിൽ കുടിയേറിയ കുറെ മലയാളി കിളവന്മ്മാർ ഉണ്ട്. ഇവർക്ക് എന്തുമാത്രം വിദ്യാഭ്യാസം ഉണ്ട് എന്ന് അറിവില്ല. ഇ കിളവന്മ്മാർ എന്തിനു ആണ് കുടിയേറ്റത്തെ എതിർക്കുന്നത്? ഇവരുടെ മക്കൾ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആകും എന്ന് കരുതുന്നു. NBC News confirms: Trump pushed aside his acting director of national intelligence because he was angry that lawmakers were briefed about Russia's plan to interfere in the 2020 election to help Trump, a former intel official briefed on the matter said. https://nbcnews.com അമേരിക്കൻ പ്രസിഡന്റിനെ റഷ്യ തിരഞ്ഞെടുത്തു കഴിഞ്ഞു. ബെർണി സാൻഡസിനെ ഡെമോക്രാറ്റിക്‌ നോമിനി ആക്കാൻ ആണ് റഷ്യ ശ്രമിക്കുന്നത്. രാഷ്ട്രീയ ബോധം ഉള്ളവർ ഇയാൾക്ക് വോട്ട് ചെയ്യരുത്. വട്ടു മൂത്ത ട്രംപ് ഉപദേശക പറയുന്നു അവൾ സ്വർഗത്തിൽ പോയി, പുരുഷ ദൈവത്തിന്റെ സിംഹാസന മുറിൽ കയറി. ഇവൾ കയറിയത് ട്രാഷ് ബാത്‌റൂമിൽ ആയിരിക്കാം അവിടെ ഇരുന്നു മയക്കു മരുന്നു അടിച്ചപ്പോൾ ടോയിലറ്റ് ഒരു സിഹാസനം എന്ന് തോന്നിയത് ആവാം. സബർമതി ആശ്രമത്തിൽ കാലുകുത്താൻ ഉള്ള യോഗ്യത രണ്ടു ട്രാഷ് കൾക്കും ഇല്ല.
Anthappan 2020-02-22 09:02:28
"I will not let anyone walk through my mind with their dirty feet." M. K. Gandhi Stay away from Sabermathi with your dirty mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക