Image

ഉയര്‍ന്ന തീരുവ: അമേരിക്കയ്ക്കുമേല്‍ ഇന്ത്യ ആഘാതം സൃഷ്ടിക്കുകയാണെന്ന് ട്രംപ്

Published on 21 February, 2020
ഉയര്‍ന്ന തീരുവ: അമേരിക്കയ്ക്കുമേല്‍ ഇന്ത്യ ആഘാതം സൃഷ്ടിക്കുകയാണെന്ന്  ട്രംപ്
ന്യൂയോര്‍ക്ക്: വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയെ വീണ്ടും വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവുമുയര്‍ന്ന തീരുവ ചുമത്തി വര്‍ഷങ്ങളായി അമേരിക്കയ്ക്കുമേല്‍ ഇന്ത്യ ആഘാതം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വെള്ളിയാഴ്ച വാഷിങ്!ടണില്‍ ആരോപിച്ചു. ഇന്ത്യസന്ദര്‍ശനത്തിനു പുറപ്പെടാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ രണ്ടാംവട്ടമാണ് ട്രംപ് ഇന്ത്യയെ വിമര്‍ശിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി മോദിയെ താന്‍ ഇഷ്ടപ്പെടുന്നെന്ന് ട്രംപ് ആവര്‍ത്തിച്ചു.

അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം 70 ലക്ഷത്തില്‍നിന്ന് ഒരുകോടിയായി ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപ്. കൊളറാഡോയിലെ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങിനിടയില്‍ അഹമ്മദാബാദില്‍ 70 ലക്ഷം പേര്‍ എത്തുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച കൊളറാഡോയിലെ റാലിയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ മുപ്പത് ലക്ഷംകൂടി ട്രംപ് കൂട്ടിച്ചേര്‍ത്തു “ഒരു കോടി ആളുകളുണ്ടാകുമെന്നാണു കേള്‍ക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് സ്‌റ്റേഡിയം വരെയുള്ള വഴിയില്‍ 60 ലക്ഷം മുതല്‍ ഒരു കോടിവരെ ആളുകള്‍ എത്തുമെന്നാണ് അവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പരിപാടി. പുതിയതും മനോഹരവുമാണ് ആ സ്‌റ്റേഡിയം” ട്രംപ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക