Image

മന്ത്രി ഇ പി ജയരാജന്റെ പേരില്‍ വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മൂന്ന് പേര്‍ പിടിയില്‍

Published on 21 February, 2020
മന്ത്രി ഇ പി ജയരാജന്റെ പേരില്‍ വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മൂന്ന് പേര്‍ പിടിയില്‍
കണ്ണൂര്‍ : മന്ത്രി ഇ പി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത മൂന്ന് പേരെ പയ്യന്നൂരില്‍ പിടികൂടി. പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് അരലക്ഷം രൂപ ജോലി തരാം എന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങിയതായി കണ്ടെത്തി

ഇവര്‍ കൂടുതല്‍ പേരില്‍ പണം തട്ടിയതായി സംശയം ഉണ്ട്. മന്ത്രിയുടെ പേര് ഉപയോഗിച്ച് നേരത്തെയും തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിയുടെയും സിപിഎം പ്രവര്‍ത്തകരുടെയും പേര് പറഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അന്‍പതിലധികം പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവിനെതിരെ കേസ് എടുത്തിരുന്നു.

കാട്ടാച്ചിറ മാളികപ്പറമ്പ് സ്വദേശി രാജേഷും തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസുമാണ് വന്‍ തട്ടിപ്പിന് പ്രതിസ്ഥാനത്ത് ഇരുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മകള്‍ക്ക് എഞ്ചിനീറയുടെ ജോലി വാഗ്ദാനം ചെയ്താണ് അയല്‍വാസികൂടിയായ രാജനെ രാജേഷ് സമീപിച്ചതെന്നായിരുന്നു ആരേപാണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തതായി കണ്ടെത്തിയത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക