അമ്മ മലയാളം (ജയശ്രീ രാജേഷ്)
SAHITHYAM
21-Feb-2020
SAHITHYAM
21-Feb-2020

ആദ്യാക്ഷരം നാവില്‍
ഇറ്റിച്ചു തന്നോരാ
അമ്മിഞ്ഞപ്പാലിന്‍
മധുരമെന്‍ മലയാളം
ഇറ്റിച്ചു തന്നോരാ
അമ്മിഞ്ഞപ്പാലിന്‍
മധുരമെന്‍ മലയാളം
തൊട്ടു തലോടിയും
ചെമ്മെ പിണങ്ങിയും
തൊട്ടാവാടി
തളിരുപോല്‍ മലയാളം
കായല്‍ പരപ്പിലെ
ആമ്പലിന്‍ തേനൂറും
ചെറു ചെല്ലകാറ്റിന്‍
സാന്ത്വനം മലയാളം
വള്ളിപടര്‍പ്പിലെ
മുല്ലയാല്‍ തീര്‍ത്തോരാ
നിര്‍മ്മല സ്‌നേഹ
സുഗന്ധമെന്‍ മലയാളം
കത്തും ചിരാതിന്റെ
ഒളിതിങ്ങും ജ്വാല പോല്‍
ശാലീന സുന്ദരം
എന്റെ മലയാളം
മാന്തളിര്‍ തിന്ന് മദിക്കും
കുയിലിന്റെ മണിനാദ
മായെന്നു മൊഴുകുമെന്‍ മലയാളം
പുഞ്ച വരമ്പത്തെ
ചേറ്റിന്‍ മണമോടെ
ഊറുന്ന പാട്ടിന്റെ
താളമെന്‍ മലയാളം
കാറ്റില്‍ അലയുന്ന
അപ്പൂപ്പന്‍ താടിപോല്‍
പാറുന്നു മനമെന്നും
മലയാളമൊന്നതില്‍
കാലത്തിന്‍ കൈവഴി
തീര്‍ത്ത നീര്‍ച്ചോലയില്‍
വളഞ്ഞും പുളഞ്ഞും
നിറഞ്ഞും മെലിഞ്ഞും
ഒഴുകുന്നു ശാന്തമായ്
നമ്മെ നാമാക്കിയ
അക്ഷരമൂട്ടിയ
ഭാഷ തന്നമ്മയിത്
നമ്മുടെ മലയാളം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments