കോഴിക്കോട് : ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് തയ്യാറല്ലന്ന് നടന്‍ മാമുക്കോയ . മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷഹീന്‍ ബാഗ് സ്ക്വയര്‍ ഇരുപതാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ഫാസിസ്റ്റകള്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ ജീവനെ ഭയക്കുന്നു . ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും പ്രധാനമന്ത്രി അജ്ഞനാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രമോ ചരിത്രമോ അറിയാത്തവരോട് വികാരപരമായല്ല പോരാട്ടം നടത്തേണ്ടത്, മറിച്ച് വിവേകത്തിന്റെ മാര്‍ഗമാണ് അവലംബിക്കേണ്ടത് '- മാമുക്കോയ വ്യക്തമാക്കി .
ഇരുപതാംദിന സമരത്തിന് കൊയിലാണ്ടി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി . മണ്ഡലം പ്രസിഡന്റ് സമദ് നടേരി അധ്യക്ഷത വഹിച്ചു.