Image

മൈ​സൂ​രി​ല്‍ ക​ല്ല​ട ബ​സ് മ​റി​ഞ്ഞു യു​വ​തി മ​രി​ച്ചു

Published on 21 February, 2020
മൈ​സൂ​രി​ല്‍ ക​ല്ല​ട ബ​സ് മ​റി​ഞ്ഞു യു​വ​തി മ​രി​ച്ചു
മ​ല​പ്പു​റം: ത​മി​ഴ്നാ​ട് അ​വി​നാ​ശി​യി​ല്‍ കെഎസ്‌ആര്‍​ടി​സി ബ​സും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യവ​ന്‍ ദു​ര​ന്ത​ത്തി​നു പി​റ​കെ മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച ദീ​ര്‍​ഘ​ദൂ​ര സ്വകാര്യ ബ​സ് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മൂന്ന് പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

ബംഗളൂരുവില്‍ അധ്യാപികയായ നാഗ്പുര്‍ സ്വദേശി ഷെ​റി​ന്‍ ഫ്രാ​ന്‍​സി​സ് (26) ആണ് മരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈ​സൂ​രുവിന് സമീപം ഹു​ന്‍​സൂ​രി​ല്‍ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു വ്യാഴാഴ്ച രാ​ത്രി 9.30നു ​പു​റ​പ്പെ​ട്ടു ഇ​ന്നു പുലര്‍ച്ചെ ആ​റ​ര​യോ​ടെ പെ​രി​ന്ത​ല്‍​മ​ണ്ണ​യില്‍ എത്തേണ്ട ക​ല്ല​ട ബ​സാ​ണ് മ​റി​ഞ്ഞ​ത്. ബ​സി​ലെ മ​റ്റു​ള്ള യാ​ത്ര​ക്കാ​രെ ക​ല്ല​ട​യു​ടെ മ​റ്റൊ​രു ബ​സി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക