Image

ഇന്ത്യ ചുമത്തുന്നത്‌ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ, എങ്കിലും മോദിയെ ഒരുപാട്‌ ഇഷ്ടമാണെന്ന്‌ ട്രംപ്‌

Published on 21 February, 2020
ഇന്ത്യ ചുമത്തുന്നത്‌ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ, എങ്കിലും മോദിയെ ഒരുപാട്‌ ഇഷ്ടമാണെന്ന്‌ ട്രംപ്‌


കോളറാഡോ: വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉല്‌പന്നങ്ങള്‍ക്ക്‌ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. 

ഇന്ത്യ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണെന്നും യു.എസ്‌. പ്രസിഡന്റ്‌ പറഞ്ഞു. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്‌.

'ഞാന്‍ അടുത്ത ആഴ്‌ച ഇന്ത്യയിലേക്ക്‌ പോകുന്നു. പുതിയ മികച്ച ഇടപാടുകള്‍ നടക്കും. കുറച്ച്‌ വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തികള്‍ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക്‌ പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണ്‌. ഞങ്ങള്‍ ചെറിയ ചില വ്യാപാരങ്ങള്‍ സംസാരിക്കും. 

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ്‌ അവര്‍ ചുമത്തുന്നത്‌. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നില്‍ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌. - ട്രംപ്‌ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫെബ്രുവരി 24-നാണ്‌ ട്രംപ്‌ എത്തുക. രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ്‌ വിമാനമിറങ്ങുക. നമസ്‌തേ ട്രംപ്‌ എന്ന പേരില്‍ വന്‍ സ്വീകരണമാണ്‌ അഹമ്മദാബാദില്‍ യുഎസ്‌ പ്രസിഡന്റിനായി ഒരുക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക