Image

ഫ്‌ളോറിഡയിലെ നാടകാസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി കൂട്ടുകുടുംബം

അനില്‍ പെണ്ണുക്കര Published on 20 February, 2020
ഫ്‌ളോറിഡയിലെ നാടകാസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി കൂട്ടുകുടുംബം
കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത കൂട്ടുകുടുംബം നാടകം ഫ്‌ലോറിഡ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു . ആരതി തീയേറ്റേഴ്‌സ് ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച താമ്പാ ക്‌നാനായ സെന്‍ട്രല്‍ വെച്ച് നടത്തിയ കൂട്ടുകുടുംബം ആയിരത്തിലധികം നാടകപ്രേമികളുടെ മനസ്സിളക്കി.

നാടകത്തിന്റെ   ഉദ്ഘാടന കര്‍മ്മം  എഴുത്തുകാരനും നടനും നിര്‍മ്മാതാവും  അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരനുമായ  ശ്രീ തമ്പി ആന്റണി നിര്‍വഹിച്ചു പൗലോസ്  കുയിലാടന്‍, സ്‌കറിയ കല്ലറക്കല്‍ ,ജെയിംസ് ഇല്ലിക്കല്‍, ബിജു തോണിക്കടവില്‍ ഞഢജ, തോമസ് ടി ഉമ്മന്‍, ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍, ജോര്‍ജ്ജ് ജോസഫ് ഭദ്രദീപം കൊളുത്തി അമേരിക്കന്‍ മലയാളികള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഇതുവരെ കാണാത്ത വമ്പിച്ച ജനാവലി നാടകം കാണാന്‍ എത്തിയിരുന്നു .നാടകത്തെ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു എന്നതാണ് ഇതുകൊണ്ട് മനസ്സിലാകുന്നതെന്നു സംവിധയകനും നടനുമായ പൗലോസ് കുയിലാടന്‍ പറഞ്ഞു . ഓഡിറ്റോറിയം നിറഞ്ഞ ഒരു സദസ്സ് നാടകം  കാണാന്‍ എത്തിയ ആദ്യ അനുഭവം ആയിരുന്നു .രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള  നാടകം, കഴിയുന്നതുവരെ ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തു പോവാതിരിക്കുകയും ,പലരുടെയും കണ്ണുകള്‍ നിറയുന്നതും ഞങ്ങള്‍ക്ക് കാണാനായി .ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഈ നാടകത്തിന് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ടതാണ്  അമേരിക്കന്‍ മലയാളികള്‍ ഈ നാടകം  അവരുടെ നെഞ്ചിലേറ്റി. കൂട്ടുകുടുംബം എന്ന ഈ നാടകത്തിനു നല്‍കിയ സ്‌നേഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായും പൗലോസ് കുയിലാടന്‍ അറിയിച്ചു . ഈ നാടകത്തിന്റെ രചന സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് നേടിയ ഫ്രാന്‍സിസ് ടി മാവേലിക്കരയാണ്.

ഒട്ടനവധി ചെറുതും വലുതുമായ നാടകങ്ങളും ടെലിഫിലിമുകളിലും അഭിനയിച്ചു സംവിധാനം ചെയ്തിട്ടുള്ള പൗലോസ് കുയിലാടന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം കൂടിയാണ് ഈ നാടകാനുഭവം .ഇപ്പോള്‍ നാഷണല്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി അംഗമായപൗലോസ് കുയിലാടന്‍ നാടക പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലുടനീളം വ്യാപിപ്പിക്കണമെന്നും നാടകത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമാവാന്‍ അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണെമന്നും അഭ്യര്‍ത്ഥിച്ചു .ഫ്‌ലോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പ്രഗത്ഭര്‍  ഈ നാടകത്തിന്റെ  അരങ്ങിലും ,അണിയറയിലും പ്രവര്‍ത്തിക്കുന്നു.
 
കോഓര്‍ഡിനേറ്റര്‍ :സ്‌കറിയ കല്ലറയ്ക്കല്‍ ,നെവിന്‍ ജോസ്, ജോമോന്‍ ആന്റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, ബേബിച്ചന്‍ , ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ്.രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സതീഷ് തോമസ് . ശബ്ദവും വെളിച്ചവും: ജെറോം , സിജില്‍. ഗാനങ്ങള്‍: രമേശ്കാവില്‍. കവിത ഡോ.ചേരാമല്ലൂര്‍ ശശി. സംഗീതം,സെബി നായരമ്പലം. ആലാപനം : ദലീമ. കൊറിയോഗ്രാഫര്‍ ജെസി കുളങ്ങര. സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍,ഈ നാടകത്തിന്റെസ്‌പോണ്‍സര്‍മാര്‍ ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്),ജെയിംസ് ഇല്ലിക്കല്‍ ,തോമസ് . ടി .ഉമ്മന്‍ ന്നിവരുടെ ഒത്തു ചേരലോടെ കൂട്ടു കുടുംബം നാടകം ഫ്‌ലോറിഡയിലെ നാടകാസ്വാദകര്‍ക്ക് വളരെ നല്ലൊരു അനുഭവമായി മാറി .

കൂട്ടുകുടുംബം എന്ന നാടകം വിജയിപ്പിക്കുന്നതിന് വേണ്ടി  താമ്പായില്‍ ങമരള ങമ േഠാമ ,ഛൃൗാമ ഛൃാമ  ഫോമാ, ഫൊക്കാന, സംഘടനകളുടെ  മികച്ച പിന്തുണ  ഈ നാടകത്തിന്റെ  വിജയത്തിനായി ഉണ്ടായിട്ടുണ്ടെന്നും അവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പൗലോസ് കുയിലാടന്‍ അറിയിച്ചു..

നാടകം അമേരിക്കയില്‍ ബുക്ക് ചെയ്യുന്നതിന്        
Contact
Secria  Kellrakkal
407  421  3759
Poulos kuyiladan
407 - 462 - 0713

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക