Image

വെടിയുണ്ടകള്‍ കാണാതായ കേസ്; എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി

Published on 20 February, 2020
വെടിയുണ്ടകള്‍ കാണാതായ കേസ്; എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി

കൊച്ചി: പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി.

രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം,കാണാതായ വെടിയുണ്ടകളുടെ കണക്കുകള്‍ കൃത്യമായി പറയാനാവില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു


കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ കേസില്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി. അതേ കേസിലെ സാമ്ബത്തിക തിരിമറികള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക