Image

ഷഹീന്‍ ബാഗിലെ സമരവേദി മാറ്റില്ല; നിലപാട് വ്യക്തമാക്കി പ്രതിഷേധക്കാര്‍

Published on 19 February, 2020
ഷഹീന്‍ ബാഗിലെ സമരവേദി മാറ്റില്ല; നിലപാട് വ്യക്തമാക്കി പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഷഹീന്‍ ബാഗിലെ സമരവേദി മാറ്റില്ലെന്ന് പ്രതിഷേധക്കാര്‍. ദേശീയപാതയുടെ പകുതി ഭാഗം പൊലീസാണ് അടച്ചതെന്നും മധ്യസ്ഥരോട് ഇക്കാര്യം അറിയിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഗതാഗത പ്രശ്നം പരിഹരിക്കാനായി സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥരുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രതിഷേധക്കാര്‍ നിലപാട് വ്യക്തമാക്കിയത്.


സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥര്‍ ഷഹീന്‍ ബാഗിലേക്ക് നാലു മണിയോടെ ഇവിടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വജഹ്ത് ഹബീബുള്ളയുമാണ് സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥര്‍. ഇവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഇവിടുത്തെ റോഡുകള്‍ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് സുപ്രിം കോടതിക്കു മുന്നില്‍ വെച്ചത്. എന്നാല്‍ ഒരു കാരണവശാലും സമരവേദി മാറ്റില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക