Image

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ല: ഹൈക്കോടതി ഹര്‍ജി തള്ളി

Published on 19 February, 2020
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ല: ഹൈക്കോടതി ഹര്‍ജി തള്ളി

കൊച്ചി: പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും,​ മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ മലയാളവേദി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.


സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജികൂടെ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, വെടിയുണ്ടകള്‍ കാണാതായ സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.


സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക