Image

ലോക കേരള സഭ: അതിഥികള്‍ക്ക്‌ ഭക്ഷണം നല്‍കിയതിന്‌ പണം വേണ്ട, വിവാദങ്ങള്‍ അനാവശ്യമെന്ന്‌ റാവിസ്‌ ഗ്രൂപ്പ്‌

Published on 19 February, 2020
ലോക കേരള സഭ: അതിഥികള്‍ക്ക്‌ ഭക്ഷണം നല്‍കിയതിന്‌ പണം വേണ്ട, വിവാദങ്ങള്‍ അനാവശ്യമെന്ന്‌ റാവിസ്‌ ഗ്രൂപ്പ്‌


തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തില്‍ പണം ആവശ്യമില്ലെന്ന്‌ റാവിസ്‌ ഗ്രൂപ്പ്‌. റാവിസ്‌ വേണ്ടെന്നുവയ്‌ക്കുന്നത്‌ 60ലക്ഷം രൂപയാണ്‌.

 വിവാദം അനാവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട്‌ ഒരു ബില്‍ നല്‍കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌ അല്ലാതെ സര്‍ക്കാരില്‍ നിന്ന്‌ പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്‌ റാവിസ്‌ ഗ്രൂപ്പ്‌ ഉടമകള്‍ വ്യക്തമാക്കി.

സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്‌ബോള്‍ പണം ഈടാക്കുന്ന സംസ്‌കാരം നമ്മള്‍ക്കില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്‌ പണം ഈടാക്കാന്‍ താത്‌പര്യവുമില്ലെന്ന്‌
ഇതുമായി ബന്ധപ്പെട്ട്‌ ഒരുരൂപ പോലും സര്‍ക്കാരിനോട്‌ തങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന്‌ റാവിസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രവി പിള്ളയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


റാവിസ്‌ ഗ്രൂപ്പിന്റെ ചട്ടപ്രകാരം ഏതുപരിപാടിക്കും അഡ്വാന്‍സ്‌ തുക കൈപ്പറ്റുകയും പരിപാടിക്കുശേഷം ബാക്കിയുള്ള തുകയ്‌ക്കായി നടപടികളും കൈക്കൊള്ളാറാണ്‌ പതിവ്‌. 

അതേ സമയം ലോക കേരളസഭ കഴിഞ്ഞ്‌ ഇത്രയും ദിവസം കഴിഞ്ഞിട്ടും തുക സംബന്ധിച്ചുള്ള യാതൊരു നടപടിയെകുറിച്ചും റാവിസ്‌ ഗ്രൂപ്പ്‌ കേരള ലോക സഭയോട്‌ ആവശ്യപ്പെട്ടിട്ടില്ല. തുക ചിലവാക്കിയത്‌ സംബന്ധിച്ച്‌ വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്‌ റാവിസ്‌ ഗ്രൂപ്പ്‌ നിലപാട്‌ വ്യക്തമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക