Image

കൊല്ലത്ത്‌ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു; ഒരാളെ രക്ഷപ്പെടുത്തി

Published on 19 February, 2020
കൊല്ലത്ത്‌ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു;  ഒരാളെ രക്ഷപ്പെടുത്തി

കൊല്ലം: കല്ലുപാലത്തിന്‌ സമീപം മണ്ണിടിഞ്ഞ്‌ വീണ്‌ ഒരാള്‍ അടിയില്‍പ്പെട്ടു. പഴയ കല്ലുപാലം പൊളിച്ച്‌ പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌ . 

നിര്‍മാണ തൊഴിലാളിയായ ചന്തുവാണ്‌ മണ്ണിനടിയില്‍പ്പെട്ടത്‌. മുകളില്‍ നിന്ന്‌ മണ്ണിടിഞ്ഞ്‌ വീണു അപകടം സംഭവിക്കുകയായിരുന്നു .

ഭാഗികമായി മണ്ണിനടിയിലായ ചന്തുവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി കൂടെയുണ്ടായിരുന്നയാള്‍ പെട്ടെന്ന്‌ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി.


ഇന്ന്‌ ഉച്ചയോടെയാണ്‌ സംഭവം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട്‌ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ്‌ തകര്‍ന്നുവീണത്‌. ഇതിന്റെ ഭാഗമായി തോടിന്റെ ഇടതുഭാഗത്തായി കല്‍തൂണ്‍ നിര്‍മ്മിക്കുന്നതിനിടെയാണ്‌ സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക