Image

ബംഗളൂരുവില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി

Published on 19 February, 2020
ബംഗളൂരുവില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി


ബംഗളൂരുവില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി. ബംഗളൂരുവിലെ മാണ്ഡ്യയിലാണ്‌ 14,100 ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയത്‌. 

ഇന്ത്യയുടെ അറ്റോമിക്ക്‌ എനര്‍ജി കമ്മീഷന്റെ അറ്റോമിക്‌ മിനറല്‍സ്‌ ഡയറക്ടറേറ്റ്‌ ഗവേഷകരാണ്‌ ശേഖരം കണ്ടെത്തിയത്‌. ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹമാണ്‌ ലിഥിയം.

0.5*5 കിമി പരന്ന്‌ കിടക്കുന്ന ഭൂമിയില്‍ 14,100 ടണ്‍ ലിഥിയമാണ്‌ ഉള്ളതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ ലോകത്തിന്റെ പല ദിക്കുകളില്‍ നിന്നുള്ള ലിഥിയം ശേഖരത്തിന്റെ അളവ്‌ വച്ചുനോക്കുമ്‌ബോള്‍ മാണ്ഡ്യയിലേത്‌ കുറവാണെന്ന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ബാറ്ററി ടെക്‌നോളജി വിദഗ്‌ധന്‍ മുനിചന്ദ്രയ്യ പറഞ്ഞു.

ചിലെയില്‍ 8.6 മില്യണ്‍ ടണ്‍ ലിഥിയം ശേഖരമാണ്‌ ഉള്ളത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക