Image

വ്യവസായ അനുമതി: നടപടികള്‍ സുതാര്യമാക്കുമെന്ന് മന്ത്രി

Published on 18 February, 2020
വ്യവസായ അനുമതി: നടപടികള്‍ സുതാര്യമാക്കുമെന്ന് മന്ത്രി
കോഴിക്കോട് : വ്യവസായ അനുമതികള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കി വരികയാണെന്നു മന്ത്രി ഇ.പി.ജയരാജന്‍. എം.ദാസന്‍ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അക്കാഡമിയ ഇന്‍ഡസ്ട്രി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഓരോ വ്യവസായവും സംസ്ഥാനത്തിന്റെ അഭിവൃദ്ധിയിലേക്കുള്ള മാര്‍ഗമാണ്. ഒരു സംരംഭത്തിന്റെയും വളര്‍ച്ച തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. സംസ്ഥാനത്തു ചിലയിടങ്ങളില്‍ നോക്കുകൂലിയും സംരംഭകരെ തടസ്സപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണം പിടിച്ചുപറിക്കുന്ന ലോബിയും ഉള്ളതായി അറിയാമെന്നും ഇവരെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.എംഡിറ്റ് ഇന്‍ഡസ്ട്രിയല്‍ വില്ലേജിനു മന്ത്രി തറക്കല്ലിട്ടു. എംഡിറ്റ് ചെയര്‍മാന്‍ എം.മെഹബൂബ് അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികളുടെ കഴിവുകള്‍ പഠനകാലത്തു തന്നെ പൂര്‍ണമായി പുറത്തു കൊണ്ടുവരികയാണ് എംഡിറ്റ് ഇന്‍ഡസ്ട്രിയല്‍ വില്ലേജിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.  പ്രിന്‍സിപ്പല്‍ ഡോ.പി.എം.മഹീശന്‍ വിഷയാവതരണം നടത്തി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം.എസ്.രാജശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്, യുഎല്‍സിസി ചെയര്‍മാന്‍ രമേശന്‍ പാലേരി, എംഡിറ്റ് ഡയറക്ടര്‍ എച്ച്.അഹിനസ്, എം.ഖാലിദ്, ഷാജു ചെറുകാവില്‍, രവീന്ദ്രന്‍ ചിറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക