Image

മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

Published on 18 February, 2020
മലയാളി എന്‍ജിനീയര്‍ ദുബായില്‍  കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
ദുബായ്: മലയാളി യുവ എന്‍!ജിനീയര്‍ ദുബായില്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25 ) ആണ് ഇന്നലെ സിലിക്കോണ്‍ ഒയാസീസിലുള്ള ബില്‍ഡിംഗിന്റെ മുകളില്‍ നിന്നു കാല്‍വഴുതി വീണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫാസില ഷെറിന്‍, ജംഷീന, ഗയാസ്. ദുബായ് പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക