Image

ഫൊക്കാന ഭവനം പദ്ധതിക്ക് മറിയാമ്മ പിള്ള , ജോയി ഇട്ടന്‍, കോശി കുരുവിള, വര്‍ഗീസ് ജേക്കബ്

ഫൊക്കാന ന്യൂസ് ടീം Published on 18 February, 2020
ഫൊക്കാന  ഭവനം പദ്ധതിക്ക് മറിയാമ്മ പിള്ള , ജോയി ഇട്ടന്‍, കോശി കുരുവിള, വര്‍ഗീസ് ജേക്കബ്
2018 ലെ പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി   ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു  സഹായ ഹസ്തവുമായി ഫൊക്കാന നേതാക്കളയ   മറിയാമ്മ പിള്ള , ജോയി ഇട്ടന്‍, കോശി കുരുവിള,വര്‍ഗീസ് ജേക്കബ്  എന്നിവരാണ് ഓരോ വീടു വീതം നിര്‍മ്മിക്കാനുള്ള  തുക നല്‍കി  മാതൃകയായത്. ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളേയും ഭാരവാഹികളെയും അഭ്യുദയകാംഷികളെയും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന്  നിരവധി പേര്‍  സഹായ ഹസ്തവുമായി മുന്നോട്ടുവന്നതായി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍  കൂടിയായ സജിമോന്‍  ആന്റണി പറഞ്ഞു.

കഴിഞ്ഞ മഹാപ്രളയത്തില് വീടുകള്‍  നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികള്ക്ക് വീടുകള്‍ നിര്മ്മിച്ച് നല്കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. ജനുവരിയില്‍  തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍  വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

മറിയാമ്മ  പിള്ള  ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകയാണ്  .  ഫൊക്കാന പ്രസിഡന്റ് ആയും ട്രസ്റ്റി ബോര്‍ഡ് മെംബേര്‍  , വൈസ് പ്രസിഡന്റ് , ട്രഷറര്‍ ആയും  പ്രവര്‍ത്തിച്ചിട്ടുണ്ട് .  അമേരിക്കന്‍ മലയാളികളുടെ  പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും മുമ്പില്‍  നില്‍ക്കുന്ന മറിയാമ്മ  പിള്ള പോലെയുള്ളവര്‍ സമൂഹത്തിനു തന്നെ മാതൃകയാണ്. ജനസേവനം  എന്ന  മനോഭാവത്തോടെ അമേരിക്കയുടെ  സാമൂഹ്യ സാംസ്കാരിക  രംഗത്ത് നാല്  പതിറ്റാണ്ടായി അവര്‍  പ്രവര്‍ത്തിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിര്‍ണ്ണായകമായ സാന്നിധ്യമായി മാറുവാന്‍ കഴിഞ്ഞ ഒരു വ്യക്തിത്വമാണ് ജോയി ഇട്ടന്‍. ഫൊക്കാനയുടെ കമ്മിറ്റി മെംബര്‍ , ട്രഷര്‍, എക്‌സി.വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് ജോയ് ഇട്ടന്‍. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ രണ്ടു വെട്ടത്തെ പ്രസിഡന്റ് ആയിരുന്ന ഇട്ടന്‍ ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്.

കോശി കുരുവിള ന്യൂ ജേഴ്‌സി കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റും , ഫൊക്കാന കണ്‍വെന്‍ഷന്റെ  രെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും ആണ്.സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും അര്പ്പണ മനോഭാവവുമുള്ള കോശി കുരുവിള   ഒട്ടുമിക്ക ചാരിറ്റി പ്രവര്ത്തനങ്ങളിലും  കരുത്തായി അമേരിക്കന്‍ മലയാളികളുടെ  കൂടെയുണ്ട്.

സൗത്ത്  ഫ്‌ളോറിഡയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ വറുഗീസ് ജേക്കബ് (സാമുവേല്‍ കുട്ടി), കൈരളി  ആര്‍ട്‌സിനെ  പ്രതിനിധീകരിച്ചു ഫൊക്കാനയുടെ പല സമ്മേളനങ്ങളിലും കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കുവാനുള്ള എല്ലാ സംരംഭങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ഫ്‌ളോറിഡയുടെ  സമുഖ്യ സാംസ്കാരിക രംഗങ്ങളില്‍   സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു  വരുന്നു.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.  10 വീടുകള്‍ പണി തീര്‍ത്തു  താക്കോല്‍ ദാനം നിര്‍വഹിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു .
 
 സഹായ ഹസ്തവുമായി വന്ന എല്ലാവരോടുമുള്ള    ഫൊക്കാനയുടെ  പ്രത്യേകമായ നന്ദിയും  കടപ്പാടും  അറിയിക്കുന്നതായി  പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍  അറിയിച്ചു.

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: sajimonantony1@yahoo.com
ഫൊക്കാന  ഭവനം പദ്ധതിക്ക് മറിയാമ്മ പിള്ള , ജോയി ഇട്ടന്‍, കോശി കുരുവിള, വര്‍ഗീസ് ജേക്കബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക