Image

നായകള്‍-നാടുവാഴികള്‍- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 18 February, 2020
നായകള്‍-നാടുവാഴികള്‍- (രാജു മൈലപ്രാ)
ഊണ് , ഉറക്കം, പിന്നെ ചില ചില്ലറ തരികിട പരിപാടികള്‍- ഫേസ്ബുക്കില്‍ പൊങ്ങച്ചം കാണിക്കുവാന്‍ ഒന്നു രണ്ടു ടൂര്‍ പ്രോഗ്രാം-കൂട്ടത്തില്‍ ഒരു ഇസ്രയേല്‍ യാത്രയും, ഒരു ക്രൂസും-തീര്‍ന്നു-കഷ്ടപ്പെട്ടു ജോലി നോക്കി നേടിയെടുത്ത റിട്ടയര്‍മെന്റ് ലൈഫിന്റെ ലൈഫ് ഇത്രയും പരിപാടികള്‍ കൊണ്ടു തീര്‍ന്നു.

എന്നാല്‍ പിന്നെ ഇനി നാട്ടില്‍ പോയി കുറച്ചുകാലം കഴിച്ചു കൂട്ടാമെന്നു കരുതി-അവിടെയും കഥ ഏറെക്കുറെ ഇതു തന്നെ. ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്ന പരിപാടികള്‍ ഒരാഴ്ചക്കകം തീര്‍ന്നു. പരിചയക്കാരില്‍ പലരും പരലോകം പൂകി. കൊണ്ടു വന്ന 'ഫോറിന്‍' സാധനം തീര്‍ന്നപ്പോള്‍ സുഹൃത്തുക്കളുടെ വരവും നിന്നു.
വീണ്ടും ഊണും ഉറക്കവും- പിരിവുകള്‍ മാത്രം ഇടയ്ക്കിടെ വന്നു ശല്യം ചെയ്തു കൊണ്ടിരുന്നു-അനാഥാലയങ്ങള്‍ക്കു വേണ്ടി പിരിവിനു വരുന്നത്, അണിഞ്ഞൊരുങ്ങി വരുന്ന തരുണീമണികള്‍.

'കഴിഞ്ഞ തവണ വന്നപ്പോള്‍ അച്ചായന്‍ ഞങ്ങളെ ശരിക്കും സഹായിച്ചതായിരുന്നു-' അവരുടെ വക ഒരു നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് എനിക്ക്- ഭാര്യയുടെ തീ പാറുന്ന കണ്ണുകള്‍ എന്റെ നേരേ!

'പുണ്യവാളച്ചനാണേ, ഞാനവരെ ജീവിതത്തില്‍ കണ്ടിട്ടില്ല'- ഞാന്‍ ആണയിട്ടു പറഞ്ഞു.
'ഓ- ഒരു നല്ല മര്യാദ്യക്കാരന്‍. ഇങ്ങേരെടെ കൈയിലിരിപ്പ് എനിക്കറിയത്തില്ലിയോ?'
ഒന്നു രണ്ടു ദിവസത്തേക്കു വീട്ടില്‍ ശശ്മാന മൂകത-
അങ്ങിനെ അലസമായ ഒരു ജീവിതശൈലി-മായം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥ പാനീയങ്ങള്‍ മതിയാവോളം- ഉണ്ടുണ്ട് ഞാനൊരു ഉണ്ട പോലെയായി. അതുവരെ എന്റെ ശരീരത്തില്‍ ഒളിച്ചു പാര്‍ത്തിരുന്ന രോഗാണുക്കള്‍ പതിയെ തലപൊക്കുവാന്‍ തുടങ്ങി.
ഈ പോക്കുപായാല്‍ ഇനി അധികകാലം പോകേണ്ടി വരികല്ലെന്നു, ഭക്ഷണ പാനീയങങള്‍ നിയന്ത്രിക്കണമെന്നും തടി കുറയ്ക്കണമെന്നും ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശം-
ഏതായാലും കുറച്ച് വ്യായാമം ചെയ്തു കളയാമെന്നു കരുതി. എന്റെയീ പ്രായത്തില്‍ നടപ്പാണ് പറ്റിയ കസര്‍ത്ത്-

പണ്ടൊക്കെ പ്രഭാതമായെന്നറിയിക്കുവാന്‍ കോഴി കൂവുമായിരുന്നു- ഇപ്പോള്‍ ഒരു വീട്ടിലും കോഴിയില്ല. കോഴി കൂവിയാലും ഇല്ലെങ്കിലും സൂര്യനുദിച്ചല്ലേ പറ്റൂ? വെട്ടം കണ്ണിലടിച്ചപ്പോള്‍ ഞാന്‍ പതിയെ എഴുന്നേറ്റു എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു പുലരിയാണ്.

ഉടുത്തിരുന്ന കൈലിമുണ്ടിന്റെ സ്ഥാനത്ത് ഒരു വെള്ള നിക്കറിട്ടു-ഒരു ടീഷര്‍ട്ട്- തലയിലൊരു തൊപ്പി- കാലില്‍ ഷൂസ്- ആകപ്പാടെ ഒരു ശങ്കരാടി ലുക്ക്-
കതക് തുറന്ന് പുറത്തിറങ്ങി- റോഡിലേക്കു നടക്കുവാന്‍ തുടങ്ങിയപ്പോള്‍, ഒരു പട്ടി വാലും ചുരുട്ടി എന്റെ നേരേ തുറിച്ചു നോക്കി നില്‍ക്കുന്നു- തെരുവു നായക്ക്ല്‍ വിലസുന്ന നാടാണിത്- അവരുടെ മട്ടും ഭാവവും കണ്ടാല്‍ അവരാണീ നാടു ഭരിയ്ക്കുന്നതെന്നു തോന്നും.

'പോ-പട്ടീ അവിടുന്ന്-' എന്റെ സ്വരത്തിന് ആജ്ഞ ശക്തിക്കു പകരം, ഒരു യാചനാ ടോണ്‍-
പട്ടി ഒന്നു രണ്ടു ചുവടു മുന്നോട്ടു വെച്ചിട്ട് 'ബൗ ബൗ' എന്ന് ഉച്ചത്തില്‍ രണ്ടു മൂന്നു കുര- 'നീ പോടാ പട്ടി' എന്ന് എന്നോടു അതു പറയുന്നതു പോലെ എനിക്കു തോന്നി-
ഏതായാലും ഭാഗ്യം പരീക്ഷിക്കേണ്ട എന്നു തീരുമാനിച്ച് ഞാന്‍ തിരിച്ചു വീട്ടില്‍ കയറി.
'എന്താ ഇത്ര പെട്ടെന്നു നടത്തം കഴിഞ്ഞോ?' ഭാര്യയുടെ സ്വരത്തില്‍ ഒരു പരിഹാസ ചുവ.
'എടീ....പട്ടീ....' ഞാന്‍ വാചകം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അവളുടെ മറുപടി വന്നു.
'ഇങ്ങേരെടെ മറ്റവളെപ്പോയീ പട്ടീന്നു വിളിക്ക്' 

'വഴിയില്‍ പട്ടി നില്‍ക്കുന്നതു കൊണ്ടാ ഞാന്‍ തിരിയെ പോന്നത് ' എന്നു പറയാനുദ്ദേശിച്ചത്, പാതി വഴിയില്‍ അവള്‍ തടഞ്ഞതു കൊണ്ട് തടസ്സപ്പെട്ടു.
'നീ ഏതായാലും ഒരു കാപ്പി എടുക്ക്' - ഞാന്‍ അനുനയ സ്വരത്തില്‍ പറഞ്ഞു.
'വേണമെങ്കില്‍ പോയി തനിയെ എടുക്ക് '-അവള്‍ തല വീണ്ടും പുതപ്പിനുളളിലേക്ക് വലിച്ചു.

പത്തനംതിട്ടയില്‍ അടുത്ത കാലത്ത് ഒരു പേപ്പട്ടി, പത്തു പന്ത്രണ്ടു പേരെ പട്ടാപ്പകല്‍ ഓടിച്ചിട്ടു കടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ രണ്ടു മൂന്നു മണിക്കൂര്‍ ആ പട്ടി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി. ഒരുത്തന്‍ ആ പട്ടിയെ കമ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു- അയാള്‍ക്കെതിരെ ഇപ്പോള്‍ 'ആനിമല്‍ ക്രൂവല്‍റ്റി ആക്റ്റ്' പ്രകാരം പോലീസ് കേസെടുത്തിരിക്കയാണ്.

ഇവിടെ പട്ടിക്കും, പന്നിയ്ക്കും പാമ്പിനുമെല്ലാം നിയമസംരക്ഷണമുണ്ട്- മനുഷ്യന്റെ ജീവനു മാത്രം വലിയ വിലയൊന്നുമില്ല.
ദൈവത്തിന്റെ സ്വന്തം നാട്. ഇപ്പോള്‍ ചെകുത്താന്‍ കയറിയ വീട് ആയിരിക്കുകയാണ്.

Join WhatsApp News
പുനര്‍ജന്മമാണു 2020-02-18 07:14:42
പട്ടികള്‍ പുനര്‍ജന്മം ആണ്, ഒരിക്കലും ജയിക്കാത്ത രാഷ്ട്രീയക്കാര്‍, കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാര്‍, മെത്രാന്‍ ആകാന്‍ കഴിയാഞ്ഞ കുപ്പായക്കാര്‍, അവരാ മാപ്പിള വീട്ടില്‍ ഭാര്യയുടെ തല്ലുകൊണ്ട് ജീവിച്ച ഭര്‍ത്താക്കന്മ്മാര്‍ -ഇവരുടെ ഒക്കെ പുനര്‍ജന്മം - സരസു. NY
observer 2020-02-18 10:07:19
സ്വാമി കൃഷ്ണ സ്വരൂപ് : "ആർത്തവ സമയത്തു ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ, അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കും. ആർത്തവമുള്ള സ്ത്രീകൾ തയാർ ആക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷൻമാർ അടുത്ത ജന്മത്തിൽ കാളയായി ജനിക്കും." കഴിഞ്ഞ ജന്മത്തിലെ ഏതോ സുന്ദരി ആയിരിക്കും രാജുവിനെ നോക്കി കൊരച്ചത്..
mathew v zacharia new yorker 2020-02-18 11:08:34
Raju Myelapra: Hilarious! keep it up mathew V. Zacharia, New Yorker
സെക്രട്ടറി, കൊക്കരകോ പൂവൻകൊഴി അസോസിയ 2020-02-18 19:33:25
ക്ഷമിക്കണം ചേട്ടാ ഞങ്ങൾ പൂവൻകോഴികൾ കൂവൽ നിറുത്തി . പണ്ട് കുറുക്കന്മാരെ പേടിയായിരുന്നു .പക്ഷെ നാട്ടുകാരും രാഷ്ട്രീയക്കാരും കാടുവെട്ടി വിറ്റത് കാരണം, കുറുക്കന്മാർ മാനസാന്തരപെട്ട് പട്ടികളായി എന്നാണ് പറയുന്നത് .എന്തായാലും അവരിൽ നിന്ന് ഞങ്ങൾക്ക് വലിയ ശല്യം ഇല്ല . പക്ഷെ നിങ്ങൾ അമേരിക്കയിൽ നിന്ന് വരുന്ന ചില കുറുക്കന്മാർ, വരുന്ന വഴിക്ക് ജാക്ക് ഡാനിയേലും , ജോണി വാക്കറും ഒക്കെയായി വന്ന്, ഞങ്ങളെ പിടിച്ചു വെട്ടി നുറുക്കി കോഴിക്കറി ആക്കി തിന്നാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ പൂവൻ കോഴികൾ എടുത്ത് തീരുമാനമാണ് ഇനി കൂവണ്ടാ എന്ന് . പക്ഷെ സൂര്യനെ കാണുമ്പോഴേക്കും നിങ്ങൾക്ക് ചില പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള വെപ്രാളംപോലെയാ . കൂവണം എന്ന് തോന്നും പക്ഷെ അടക്കി പിടിച്ചു നടക്കുവാ. ഏതായാലും ചേട്ടൻ അമേരിക്കയിൽ എത്തിയോ എന്ന് ഉറപ്പ് വരുത്തിയിട്ടുവേണം ഒന്ന് സ്വാതന്ത്ര്യമായി കൂവാൻ സെക്രട്ടറി, കൊക്കരകോ പൂവൻകൊഴി അസോസിയേഷൻ കേരളം
അമേരിക്കന്‍ കോഴി 2020-02-18 21:02:26
അമേരിക്കയില്‍ നിന്നും വലിയ ഒരു ടര്‍ക്കി കോഴി ചായ അടിക്കാരനെ കാണാന്‍ വരുന്നുണ്ട്. ഞാന്‍ അപ്പോള്‍ കൂടെ പോരാം. കോഴി പിടിക്കുന്നവന്‍ കോഴി ആകും. ആര്‍ത്തവം ഉള്ള സ്ത്രികള്‍ ഉണ്ടാക്കുന്ന ഭഷണം കഴിച്ചാല്‍ പട്ടി ആകും. അടുത്ത ജന്മ്മത്തില്‍ പട്ടി ആയി ജനിക്കണ്ട എങ്കില്‍ ഇനി മുതല്‍ അടുക്കളയില്‍ ജോലി ചെയ്യുക .
old timer 2020-02-18 22:41:17
പണ്ട് സെൽഫോൺ ഇല്ലാതിരുന്ന കാലത്തു, കാമുകൻമ്മാർ, കാമുകിമാരെ പാതിരാത്രിയിൽ വിളിച്ചുണർത്തിയിരുന്നത് കോഴി കൂവുന്ന ശബ്ദത്തിലാണ്. അങ്ങിനെയാണ് "അവനൊരു കൊഴിയാണെന്ന" പദ പ്രയോഗം വന്നത്.
George Neduvelil 2020-02-21 10:26:20
സരസു പറഞ്ഞതിനോട് നൂറ്റിയൊന്ന് ശതമാനവും യോജിക്കുന്നു. കാശുമുടക്കി ഉടുപ്പു തുന്നിച്ചുവച്ചിട്ടു മെത്രാൻ ആകാൻ കഴിയാതെ പോയവൻ പട്ടിയായി പുനർജനിക്കും. പട്ടിയുടെ എല്ലാ രീതികളും എല്ലായിടത്തും കാണിക്കും. ഈ തത്വമനുസരിച്ചു, സ്വന്തം കാശ് മുടക്കി കർദിനാളിന്റെ ഉടുപ്പും തുന്നിച്ചുകൊണ്ടു കാത്തിരുന്നിട്ടും ഒരു മെത്രാന് കർദ്ദിനാൾ പദവി കൈവരാത്തപക്ഷം പുനർജ്ജന്മം കിട്ടുന്നത് ഒരു കൊല്ലി പട്ടിയായിട്ടാണോ അതോ പേപ്പട്ടി യായിട്ടാണോ?
JACOB 2020-02-21 12:04:44
In India, wear pants and shoes when you go outside. Do not expose any part of the body. That is one way to avoid dog bites. In Trivandrum, I used to walk inside the museum grounds. I take an autorikshaw to go to the museum because there were dogs wandering in the streets. It is scary. A dog bite is a scary scenario. Sometimes I think Kerala is Dog's own country!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക