Image

"കുഞ്ഞിന് ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നപ്പോള്‍ സഹായമഭ്യര്‍ത്ഥിച്ച്‌ സുരേഷ് ഗോപിയെ വിളിച്ചു.." വെളിപ്പെടുത്തലുമായി ജോണി ആന്റണി രംഗത്ത് !!

Published on 18 February, 2020
"കുഞ്ഞിന് ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നപ്പോള്‍ സഹായമഭ്യര്‍ത്ഥിച്ച്‌ സുരേഷ് ഗോപിയെ വിളിച്ചു.." വെളിപ്പെടുത്തലുമായി ജോണി ആന്റണി രംഗത്ത് !!

നടനും എംപിയുമായ സുരേഷ് ഗോപി സഹജീവികളെ സഹായിക്കുന്ന കാര്യത്തില്‍ അതീവ തല്പരനാണെന്ന് മലയാളികള്‍ക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. നിരവധി ആളുകളുടെ അനുഭവസാക്ഷ്യങ്ങള്‍ ഒരുപാട് കേട്ട മലയാളികള്‍ക്ക് മുന്നിലേക്ക് ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ ജോണി ആന്റണിയുടെ വെളിപ്പെടുത്തല്‍ കൂടി എത്തുകയാണ്. നടന്‍ എന്നതിലുപരി സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെയും സഹായ മനോഭാവത്തെയും അടുത്ത് അറിഞ്ഞിട്ടുള്ള മലയാളികള്‍ക്ക് അത്ര അതിശയിപ്പിക്കുന്ന കാര്യമൊന്നുമല്ല ജോണി ആന്റണി പറയാനുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലും കരുതലും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്


 രോഗബാധിതനായ തന്റെ സുഹൃത്തിനെ കുഞ്ഞിന് ധാരാളം പണം ആവശ്യമായി വന്ന സാഹചര്യം അടുത്തിടെ ഉണ്ടായിരുന്നു എന്നും താന്‍ സഹായത്തിന് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആണെന്നും ജോണി ആന്റണി പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കു പണം ആവശ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും സുരേഷ് ഗോപി ചെയ്തു തന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒഴിവു സമയം കണ്ടെത്തിയ കുട്ടിയെ കാണാനും അദ്ദേഹം നേരിട്ട് വരികയും ചെയ്തു എന്ന് ജോണി ആന്റണി പറയുന്നു.


ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വളരെ പെട്ടെന്ന് തന്നെ ചെയ്യുന്ന സുരേഷ് ഗോപി മികച്ച നടനുമാണ് നല്ലൊരു മനുഷ്യനുമാണെന്ന് സംവിധായകന്‍ ജോണി ആന്റണി തുറന്നു പറയുന്നു. 2001ല്‍ പുറത്തിറങ്ങിയ 'സുന്ദരപുരുഷന്‍' എന്ന ചിത്രത്തില്‍ സഹസംവിധായകനായി ജോലി+ചെയ്യുന്ന ജോണി ആന്റണി ആ ചിത്രത്തില്‍ വച്ചാണ് സുരേഷ് ഗോപിയുമായി പരിചയപ്പെടുന്നത്. അന്നു തുടങ്ങിയ ആത്മബന്ധം ദീര്‍ഘനാളായി ഇന്നും അതിമനോഹരമായി തന്നെ പോകുന്ന കാര്യം വളരെ സന്തോഷപൂര്‍വ്വം ജോണി ആന്റണി പങ്കുവെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക