Image

നെടുങ്കണ്ടം കസ്​റ്റഡി മരണം: അഞ്ച്​ പൊലീസുകാര്‍ കൂടി അറസ്​റ്റില്‍

Published on 18 February, 2020
നെടുങ്കണ്ടം കസ്​റ്റഡി മരണം: അഞ്ച്​ പൊലീസുകാര്‍ കൂടി അറസ്​റ്റില്‍

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്​കുമാര്‍ കസ്​റ്റഡി മരണ കേസില്‍ അഞ്ച്​ പൊലീസുകാരെ കൂടി സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു. മു​ഖ്യ​പ്ര​തി​യാ​യ എ​സ്.​ഐ​ സാബു കഴിഞ്ഞ ദിവസം അറസ്​റ്റിലായിരുന്നു.


രാജ്​കുമാര്‍ കസ്​റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്​ഥര്‍ക്ക്​ പ​ങ്കുണ്ടെന്ന്​ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്​ഥരോട്​ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ പറഞ്ഞിരുന്നു. സാബുവിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഞായറാഴ്​ച രാത്രിയാണ് അറസ്​റ്റ്​ ചെയ്തത്.

2019 ജൂ​ണ്‍ 16 നാ​ണ്​ വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട്​ ക​സ്​​തൂ​രി ഭ​വ​ന​ത്തി​ല്‍ രാ​ജ്​ കു​മാ​ര്‍ (53) പീ​രു​മേ​ട്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന്​ റി​മാ​ന്‍​ഡി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന സ​ബ്​ ജ​യി​ലി​ല്‍​നി​ന്ന്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​മേ​റ്റ​താ​യി പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്​​ത​മാ​യി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക