Image

പരീക്ഷയെഴുതുന്നതിനായി അലനെ കണ്ണൂരിലെത്തിച്ചു

Published on 18 February, 2020
പരീക്ഷയെഴുതുന്നതിനായി അലനെ കണ്ണൂരിലെത്തിച്ചു

യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി കണ്ണൂരിലെത്തിച്ചു. അലന്‍ പഠിക്കുന്ന പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ നാലര വരെയാണ് പരീക്ഷ. തൃശൂര്‍ വിയൂരിലെ അതീവ സുരക്ഷ ജയിലില്‍ റിമാന്‍ഡിന്‍ കഴിയുന്ന അലനെ പ്രത്യേക വാഹനത്തിലാണ് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചത്.


രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷയാണ് എഴുതുന്നത്. പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച്‌ വിയൂരിലേക്ക് കൊണ്ടു പോകും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകള്‍. പരീക്ഷ എഴുതാന്‍ തടസമില്ലെന്ന് ഹൈക്കോടതിയും സര്‍വകലാശാലയും നിലപാട് എടുത്തതോടെയാണ് അലനെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക