Image

മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ എം.​എ​സ്. മ​ണി​യു​ടെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി

Published on 18 February, 2020
മുതിര്‍ന്ന മാധ്യമപ്രര്‍ത്തകന്‍ എം.​എ​സ്. മ​ണി​യു​ടെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ര്‍ എം.​എ​സ്. മ​ണി​യു​ടെ മരണത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നല്‍കിയത്. പത്രലേഖകനില്‍ തുടങ്ങി പത്രാധിപരില്‍ എത്തിയ അദ്ദേഹം മാധ്യമ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ഉചിതമായ അംഗീകാരമാണ് ഇത്തവണത്തെ സ്വദേശാഭിമാനി-കേസരി പുരസ്കാരം.


കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളില്‍ ഉയര്‍ന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാന്‍ എം എസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും ഊഷ്മളമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സാഹിത്യ രംഗത്തു പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം സദാ ഇടപെട്ടിരുന്നു. അനേകം മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും എം എസ് മണിയുടെ സംഭാവന വലുതാണ്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക