Image

കശ്മീരി വിദ്യാര്‍ത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു; മര്‍ദ്ദനം കര്‍ണാടക കോടതിക്ക് മുന്നില്‍

Published on 18 February, 2020
കശ്മീരി വിദ്യാര്‍ത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു; മര്‍ദ്ദനം കര്‍ണാടക കോടതിക്ക് മുന്നില്‍

ബെംഗളൂരു: കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്‌റംഗ് ദള്‍ മര്‍ദ്ദനം. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ കശ്മീരി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം അറസ്റ്റു ചെയ്യപ്പെടുകയും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഞായറാഴ്ച വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് അറസ്റ്റിലായ കശ്മീരി വിദ്യാര്‍ഥികളെ കര്‍ണാടക ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‌ പോലീസ് എത്തിച്ചു. കോടതിക്ക് മുന്നില്‍ വെച്ചാണ് ബജ്‌റംഗ്ദള്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തത്. പോലീസ് അകമ്ബടിയുണ്ടായിരുന്നെങ്കിലും കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്ബോള്‍ ഒരു സംഘം ബജ്റംഗ് ദള്‍ പ്രവര്‍ത്തകള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

]

ഫെബ്രുവരി 15 ശനിയാഴ്ച മൂന്ന് വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദള്‍, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് അംഗങ്ങള്‍ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകളുടെ അബാവത്തില്‍ വിദ്യാര്‍ത്ഥികളെ വെറുതെ വിടുകയായിരുന്നു.

പിന്നീട് വീണ്ടും ഞായറാഴ്ച വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്ബോഴായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.

"ഭാരത് മാതാ കി ജയ്" എന്ന് ആക്രോശിച്ച്‌ കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക