Image

'ഗാന്ധിയെ പിന്തുടരുന്നവര്‍ക്ക്‌ ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല'; നിതീഷ്‌ കുമാറിനെതിരെ പ്രശാന്ത്‌ കിഷോര്‍

Published on 18 February, 2020
 'ഗാന്ധിയെ പിന്തുടരുന്നവര്‍ക്ക്‌ ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല'; നിതീഷ്‌ കുമാറിനെതിരെ പ്രശാന്ത്‌ കിഷോര്‍
ന്യൂദല്‍ഹി: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ നിതീഷ്‌ കുമാറിനുനേരെ ഒളിയമ്പുകളുമായി തെരഞ്ഞെടുപ്പ്‌ പ്രചാരണ തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോര്‍. 

ഗാന്ധിയെ പിന്തുടരുന്നവര്‍ക്ക്‌ ഗോഡ്‌സെയെ പിന്തുടരുന്നവരുടെ കൂടെ നില്‍ക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. താനും നിതീഷ്‌ കുമാറും തമ്മില്‍ ആശയപരമായ വിയോജിപ്പുകള്‍ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രശാന്ത്‌ കിഷോറിനെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള കക്ഷികള്‍. 

ആര്‍.ജെ.ഡിയില്‍നിന്നും പുറത്തായതിന്‌ പിന്നാലെ കിഷോര്‍ മഹാസഖ്യത്തിനൊപ്പമുണ്ടാകുമോ എന്നകാര്യത്തിലും ആശങ്കയുണ്ട്‌. തെരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ വ്യക്തത വരുത്തിയിട്ടുമില്ല.

ബീഹാര്‍ എന്തുകൊണ്ടാണ്‌ ഇപ്പോഴും ദരിദ്ര സംസ്ഥാനമായി തുടരുന്നതെന്നും വിദ്യാഭ്യാസത്തിന്റെ നില ഉയരാത്തത്‌ എന്തുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. നിതീഷാണെങ്കിലും മറ്റാരാണെങ്കിലും വികസനത്തിലൂന്നിയാണ്‌ പ്രവര്‍ത്തിക്കേണ്ടതെന്നും ജനങ്ങള്‍ അതിന്‌ വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക