Image

ശ്രീനിവാസ ഗൗഡയുടെ ട്രയല്‍സ്‌ കമ്‌ബള സീസണ്‍ കഴിഞ്ഞുമാത്രം: കായിക അതോറിറ്റി

Published on 18 February, 2020
ശ്രീനിവാസ ഗൗഡയുടെ ട്രയല്‍സ്‌ കമ്‌ബള സീസണ്‍ കഴിഞ്ഞുമാത്രം: കായിക അതോറിറ്റി


ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തെ മറികടന്ന കാളയോട്ട വിദഗ്‌ധന്‍ ശ്രീനിവാസ ഗൗഡയുടെ പരിശീലനയോട്ടം കാളയോട്ട സീസണിന്‌ ശേഷം. കായിക അതോറിറ്റിയാണ്‌ ശ്രീനിവാസയുടെ പരിശീലനയോട്ടം കാളയോട്ട മത്സരങ്ങളുടെ സീസണായ കമ്‌ബള കഴിഞ്ഞുമതി എന്ന്‌ തീരുമാനിച്ചത്‌. 

28കാരനായ ശ്രീനിവാസക്ക്‌ മാര്‍ച്ച്‌ അവസാനം വരെ 4 കാളയോട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്‌. അതിനാലാണ്‌ ഗൗഡയുടെ ട്രയല്‍സ്‌ സീസണിന്‌ ശേഷം നടത്താന്‍ കായിക അതോറിറ്റി തീരുമാനിച്ചത്‌.

ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന 'കമ്‌ബള' എന്ന കാളപൂട്ട്‌ മത്സരത്തില്‍ വര്‍ഷങ്ങളായി ജേതാവാണ്‌ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തില്‍ അദ്ദേഹം കാളകള്‍ക്കൊപ്പം 142 മീറ്റര്‍ ദൂരം 13.42 സെക്കന്റ്‌ കൊണ്ട്‌ ഓടിയിരുന്നു.

 100 മീറ്റര്‍ മറികടക്കാന്‍ എടുത്തത്‌ 9.55 സെക്കന്റ്‌. സമൂഹമാധ്യമങ്ങളിലാണ്‌ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്‌. 

വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ്‌ മറികടക്കുന്ന വേഗതയാണ്‌ ഗൗഡക്ക്‌ ഉള്ളതെന്നും ചിലര്‍ അവകാശപ്പെട്ടു. തുടര്‍ന്ന്‌ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജു ഇദ്ദേഹത്തെ ട്രയല്‍സിനു ക്ഷണിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക