Image

പിന്നണി ഗായിക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു, സ്ത്രീധന പീഡനമെന്ന് ആരോപണം

Published on 17 February, 2020
പിന്നണി ഗായിക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു, സ്ത്രീധന പീഡനമെന്ന് ആരോപണം
ബെംഗളൂരു : കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് വാട്‌സാപ് സന്ദേശം അയച്ചിരുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത 5 വര്‍ഷം മുന്‍പാണ് ചലച്ചിത്രമേഖലയില്‍ സജീവമായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക