Image

മരണത്തിനു ശേഷവും കെ.എം മാണിയെ വേട്ടയാടണോ? (ജോസ് കാടാപുറം)

Published on 17 February, 2020
മരണത്തിനു ശേഷവും കെ.എം മാണിയെ വേട്ടയാടണോ? (ജോസ് കാടാപുറം)
ഏതാണ്ട് 50 വര്‍ഷത്തെ കേരള രാഷ്ട്രീയ  മികവ് ഭരണ തലത്തിലും അല്ലാതെയും പാലയെ കേരളത്തിലെ വികസന കേന്ദ്രമാക്കിയ എം. എല്‍ എ . യൂ ഡി എഫ് രാഷ്ട്രീയത്തെ കേരള രാഷ്ട്രീയത്തില്‍ പിടിച്ചുനിര്‍ത്തിയതും തെക്കന്‍ തിരുവിതാംകൂറിലെ കത്തോലിക്കരെ  കോണ്‍ഗ്രസ് പാളയത്തില്‍ പിടിച്ചു നിര്‍ത്തിയത് ബഹുമാനപ്പെട്ട കരിങ്ങോഴക്കല്‍ മാണിയെന്ന, മാണി സാറിന്റ രാഷ്ട്രീയമായ മാന്യത തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്തത്തിന്റെ നേരില്യ്മാ .കേരള രാഷ്ട്രീയത്തിലെ നിത്യഹരിത നായകന്‍ എന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് കെ.എം. മാണിയെന്ന മാണിസാറിനെയാണ്.

മലയാള രാഷ്ട്രീയത്തിലെ പ്രേംനസീര്‍ ആണ് ബഹുമാനപ്പെട്ട മാണിസാര്‍. 5 പതിറ്റാണ്ട് കഴിഞ്ഞ രാഷ്ട്രീയ സപര്യ, നിറവിലുള്ള രാഷ്ട്രീയം മറ്റാര്‍ക്കാണ് കേരള രാഷ്ട്രയത്തിലുള്ളത്?
1976 ലാണ് കെ.എം. മാണി ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിയ്ക്കും മിച്ച ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യയില്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് മാണി സാറിന്റെ ബഡ്ജറ്റിലാണെന്ന് ഓര്‍ക്കുമ്പോള്‍ കുഞ്ഞുമാണിയില്‍ നിന്നും മാണിസാറിലേയ്ക്കുള്ള യാത്രയില്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാത്ത നേതാവാണ് കെ.എം. മാണിസാര്‍.

ബംഗളാ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ നേതാവ്  ഇന്‍ഡ്യയുടെ ഉന്നതനായ പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയായിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്ന കേരള പാര്‍ട്ടിയുടെ 50 വര്‍ഷത്തെ രാഷ്ട്രീയസപരിയില്‍ എപ്പോഴെ ഒരു മുഖ്യമന്ത്രിയെങ്കിലും ആകേണ്ടിയിരുന്ന ആളാണ് സാക്ഷാല്‍ കേരള രാഷ്ട്രീയ സിനിമയിലെ ഈ പ്രേംനസീര്‍!!!കേരള രാഷ്ട്രീയം സൂഷ്മമായി   പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യം മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങള്‍ ഒക്കെ കൂടെ വല്യട്ടേന്‍ ചമഞ്ഞു നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുടക്കുയായിരുന്നു . അവസാനം രാജീവ് ഗാന്ധിയുടെ കാലത്തു കേന്ദ്ര മന്ത്രിയാകാന്‍  പിന്നീട് മാണിയെ ദില്ലിക്ക് വിളിപ്പിച്ചു. ദില്ലിയിലെത്തിയ മാണിയോട് ''മി.മാണി, യൂ ആര്‍ ഔട് '' എന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞെന്നാണ് നായനാര്‍ പറഞ്ഞത്.കരുണാകരന്‍ പാരവെച്ചതാണെന്നായിരുന്നു അന്നത്തെ പൊതു സംസാരം.
 
 കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയുടെ കാലത്തു  മാണി സാര്‍  യൂഡിഎഫ് വിടുമോ എന്ന സംശയം തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ബാര്‍ കോഴ ആരോപണം ഉന്നയിപ്പിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകന്‍ കല്യാണം കഴിച്ചത് മുന്‍മന്ത്രിയും ഇപ്പോള്‍ എംപിയുമായ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ മകളെയാണ്.വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കുകയും ചെയ്തു.

ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നു എല്‍ഡിഎഫ് അദ്ദേഹത്തിനെതിരേ വന്‍സമരം നടത്തിയതൊക്കെ സമീപകാല ചരിത്രമാണ്.എല്ലാവര്ക്കും അറിയാം അധികാരവും ലൈംഗിക അരാജകത്വവും അതിലൂടെ സൃഷ്ടിക്കപ്പെട്ട ജീര്‍ണതയും കൊണ്ട് മുഖം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു  ഉമ്മന്‍ചാണ്ടിഭരണം.വഴിയേ പോകുന്ന സരിത മാര്‍ മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ ഓഫീസില്‍ കയറി നിരങ്ങി , ആ മന്ത്രി സഭയില്‍ സൗരോര്‍ജത്തില്‍ തെന്നി വീഴാതിരുന്നതും വീതം മേടിക്കാതിരുന്നതും കെ . എം മണിയെന്ന നസ്രാണി കുടുംബാരാഷ്ട്രീയക്കാരെന്റെ വിശ്വാസ്യതയായിരുന്നു .ഏതു തിരക്കിന്ടയിലും തന്റെ കുടുംബത്തില്‍ വന്നു കുട്ടിയമ്മയുടെ കൈയില്‍ നിന്ന് അല്പം ചോറും മോരും കഴിച്ചു കുഞ്ഞുമക്കളെ ളെ താലോലിച്ചു പാരമ്പര്യമാണ് കെ .എം മണിയെന്ന നേതാവിനെ പാലാക്കാരുടെ മാണിക്യംമാക്കിയത് .

പ്രതിപക്ഷ ബഹുമാനവും മിതത്വവും മാണിസാറിനുള്ളതുപോലെ  കേരള രാഷ്ട്രീയത്തില്‍ മാറ്റാര്‍ക്കുമില്ല .കൂടെ നിന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പാര മുഴവന്‍ സഹിച്ചു തെക്കന്‍ തിരുവിതാംകൂറിന്റെ രാഷ്ട്ര്യയത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കിമാറ്റിയതു ഒരു മുത്തശ്ശിപ്പത്രത്തിന്റെയും സഹായം കൂടാതെ അണികളെ സ്‌നേഹിക്കുന്ന നേതാവായിട്ടാണ് .
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.
പിണറായി സര്‍ക്കാറിന്റെ  സമ്പൂര്‍ണ്ണ ബജറ്റ് ഈ ഫെബ്രു .ഏഴിന് ഡോ.തോമസ് ഐസക് അവതരിപ്പിച്ചപ്പോള്‍ അതില്‍ കെഎം മാണി സ്മാരകത്തിന് 5 കോടി രൂപ അനുവദിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മാണിയുടെ പ്രതിമയുണ്ടാക്കാനല്ല പണമനുവദിച്ചത്.മാണിയുടെ സ്മാരകമുണ്ടാക്കുന്ന ട്രസ്റ്റിന് സര്‍ക്കാര്‍ പണമനുവദിക്കണം എന്ന അദ്ദേഹത്തിന്റെ മകനും കേരളാ കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് ഗ മാണിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുകയാണുണ്ടായത്. അര നൂറ്റാണ്ടിലേറെ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തി.കാര്യങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന ഒരു നിയമസഭാ സാമാജികനായിരുന്നു കെ എം മാണി എന്നതും പ്രഗത്ഭനായ മന്ത്രിയായിരുന്നു ശ്രീ.കെ എം മാണി എന്നതും അവിതര്‍ക്കിതമായ കാര്യമാണ് .ഈ വസ്തുത നിലനില്ക്കുമ്പോള്‍ അദ്ദേഹത്തിനുളള സ്മാരകം എന്ന ആശയത്തെ ഒരു ജനാധിപത്യ സര്‍ക്കാറിന് എങ്ങനെ നിരാകരിക്കാനാവും.മാണി സാറിന്റെ ആരാധകരുടെ ആവശ്യം 50 വര്‍ഷത്തെ നിയമ സഭ സമാജികന്‍ എന്ന മികവിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ധന മന്ത്രി സ്ഥാനം വഹിച്ചു ഒരാളുടെ കുടുംബത്തിന്റെ അണികളുടെ ആവശ്യം നിരാകരിക്കാനുള്ള രാഷ്ട്രീയ അപക്വതയൊന്നും ഇപ്പോഴത്തെ ധന മന്ത്രിക്കില്ല . ആ പണം കൊണ്ട് പാവപ്പെട്ടവരെ സഹായിച്ചു കൂടെ , മോഡി പ്രതിമ ഉണ്ടാക്കിയതും ഇത് പോലെ അല്ലെ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നവരില്‍ അധികവും (ചാണ്ടി കോണ്‍ഗ്രസ്സുകാരാണ്  )അങ്ങനെ ചോദിക്കുന്നവരോട് ഒന്ന് പറയാം , പാവപെട്ട മനുഷരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ബഡ്ജറ്റ്ണു ഡോക്ടര്‍ ഐസക്കിന്റെ ബഡ്ജറ്റ് , ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലൈഫ് മിഷി നിലൂടെകേരളത്തില്‍ രണ്ടു ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു് നല്‍കിയ സര്‍കരാണ് ഇത് .
 
   കേരള രാഷ്ട്രീയത്തില്‍ അഴിമതിയും പോലീസ് ക്രിമിനിലിസം  കൊണ്ട് കോടതി ശിക്ഷിച്ചു പുറത്താക്കിയ കരുണാകരന് വരെ സ്മാരകം പണിയാമെങ്കില്‍ , നമുക്കു ഒരു പാരമ്പര്യമുണ്ടു എതിരാളികളെ അവരുടെ മരണ ശേഷവും ക്രൂശി ക്കുകയല്ല വേണ്ടത് അവരുടെ നയങ്ങളെ രാഷ്ട്രീയ നന്മകൊണ്ട്   എതിരിടുകയാണ് വേണ്ടത്  ,  അവിടെ ഒക്കെ  രാഷ്ട്രീയ മര്യാത കൈമോശം വരാതേ നോക്കണം  നമ്മുടെ  പാരമ്പര്യമതാണ് . 

മാണി സാറിന്  സ്മാരകമുയരാനുളള യോഗ്യത അര നൂറ്റാണ്ടിലേറെക്കാലം മികച്ച എംഎല്‍എയും മന്ത്രിയുമായിരുന്നു എന്നത് തന്നെയാണ് .രാജ്യത്തുളള കാക്കത്തൊളളായിരം സ്മാരകങ്ങള്‍ എല്ലാം കറ കളഞ്ഞ പരിശുദ്ധാത്മാക്കളുടേതൊന്നുമല്ല ല്ലോ!! അതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും പറയാതിരിക്കലായിരിക്കും ഉചിതം.എന്താല്ലാം കുറവുണ്ടെങ്കിലും രാഷ്ട്രീയ മര്യതയുടെ പേരില്‍ മാണിസാറിന്റെ അനുയായികളെടുയും  ,കുടുംബത്തിന്റെയും ആവശ്യം പരിഗണിച്ചു ബഡ്ജറ്റില്‍ നിന്ന് തുക അനുവദിക്കുന്നതില്‍ ഒരു തെറ്റുമില്ല.



മരണത്തിനു ശേഷവും കെ.എം മാണിയെ വേട്ടയാടണോ? (ജോസ് കാടാപുറം)മരണത്തിനു ശേഷവും കെ.എം മാണിയെ വേട്ടയാടണോ? (ജോസ് കാടാപുറം)
Join WhatsApp News
CID Moosa 2020-02-17 22:33:28
വേണ്ടിവന്നാൽ കുഴിയിൽ നിന്ന് പൊക്കി എടുത്തുകൊണ്ടുവന്ന് ചോദ്യം ചെയ്യണം. ഒരു പക്ഷെ കുഴിയിൽ നിന്ന് രക്ഷപെട്ടപോയിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നത് നല്ലതാണ് . ബാർ കുംഭകോണത്തിന് ഒരു തെളിവുണ്ടാക്കാതെയല്ലേ രക്ഷപ്പെട്ടത്
Vayanakkaran 2020-02-17 23:11:37
ഹാ ഹാ ചിരിക്കാതെ വയ്യ. ഉമ്മൻ ചാണ്ടി ചെയ്ത ജനകീയ സംരഭങ്ങളിൽ അസൂയ പൂണ്ട എൽഡിഫ് അദ്ദേഹം ഒരിക്കലും തിരിച്ചു ഭരണത്തിൽ വരാതിരിക്കാനായി സരിത എന്ന ട്രോജൻ കുതിരയെ ഇറക്കിയും ഓർത്തഡോക്സ്‌ സഭ നേതൃത്വത്തെ മോഹിപ്പിച്ചു എൽഡിഫ് ന്റെ പക്ഷത്തു നിർത്തിയും എന്തെല്ലാം കളികൾ കളിച്ചിട്ടാണ് ഇത്തവണ എൽഡിഫ് ഭരണത്തിൽ കയറിയത്! ഇപ്പോൾ ആ സരിതയൊക്കെ എവിടെപ്പോയി? മാണിസാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് ശ്വാസം വിടാൻ നിങ്ങൾ അനുവദിച്ചിട്ടില്ല. എന്നിട്ടിപ്പോൾ അദ്ദേഹത്തിന് സ്മാരകം പണിയാൻ പാവപ്പെട്ട ജനങ്ങളുടെ ആപ്പച്ചട്ടിയിൽ കയ്യിട്ടുവാരിയ നികുതിപ്പണം ഉപയോഗിക്കാൻ നിങ്ങൾക്കു നാണമില്ലേ? നിങ്ങൾ ലക്ഷ്യമിടുന്നതെന്താണെന്നു കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. അതുകൊണ്ടൊന്നും കേരളാകോണ്ഗ്രെസ്സിനെ നിങ്ങളുടെ പാളയത്തിൽ എത്തിക്കാനാവില്ല. കാരണം ജോസ് കെ മാണിയുടെ കൂടെ ഇപ്പോൾ ആരുമില്ല. വെറുതെ സമയം കളയാതെ പന്തീരായിരത്തില്പരം വെടിയുണ്ട എവിടെ മറിച്ചു വിറ്റു എന്ന് കണ്ടുപിടിക്കാൻ നോക്ക്. അതുപോലെ പോലീസുകാരുടെ ബോഡിക്യാമെറയുടെ കുംഭകോണത്തിൽ എത്ര കോടി അടിച്ചുമാറ്റി എന്നുകൂടി പറഞ്ഞാൽ എളുപ്പമാകും. ഏതായാലും അവസരത്തിനനുസരിച്ചു മാറ്റിപ്പറയാനും അവരെ താങ്ങാനുമുള്ള നിങ്ങളുടെ കഴിവിനെ നമിച്ചിരിക്കുന്നു!
mathai mariamma 2020-02-18 03:23:18
What a pity? Really poilitically motivted article. He do not know the reality or he do not agree with the reality. Please i open the eyes and say some truth.
മാണി ഭക്തൻ 2020-02-18 06:31:33
ലേഖനത്തിൽ വ്യക്തി പൂജ വളരെയധികം പ്രകടമാകുന്നു. ഇടതു പക്ഷ ചിന്താഗതിയുള്ള അദ്ദേഹം ബുർഷ ചിന്താഗതിയുള്ള മീനച്ചിലിലെ മാണി കോൺഗ്രസിന്റെ ചിന്തകളുമായി യോജിപ്പിച്ച് പോവുന്നതെങ്ങനെയെന്നും മനസിലാവുന്നില്ല. പി.റ്റി. ചാക്കോയുടെ കാലത്ത് കേരളത്തിൽ ശക്തമായിരുന്ന കോൺഗ്രസ്സ് പാർട്ടിയെ പിളർത്തിയ ശേഷം മത വർഗീയതയുടെ പേരിൽ ഉടലെടുത്ത ഒരു പാർട്ടിയായിരുന്നു കേരളാകോൺഗ്രസ്. ആദ്യം ഈ പാർട്ടിയെ വളർത്തിയത് വർഗീയാചാര്യനായിരുന്ന മന്നത്തു പത്മാനാഭനും ക്രിസ്ത്യൻ ബിഷപ്പുമാരും പുരോഹിതരുമായിരുന്നു. പിന്നീട് കുതികാൽ വെട്ടികളായ മാണി കോൺഗ്രസ്സ് ബാലകൃഷ്ണപിള്ളയെ തഴഞ്ഞു. സ്വന്തം മകനെ വളർത്താനായി പി.ടി.ചാക്കോയുടെ മകൻ പി. സി. തോമസ് മാണിക്ക് ബാധ്യതയായിരുന്നു. ജോസഫ് ഗ്രൂപ്പെന്ന മറ്റൊരു കേരള കോൺഗ്രസും ഈ മനുഷ്യൻ മൂലം ഉടലെടുത്തു. അങ്ങനെ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ വർഗീയവൽക്കരിക്കാനും ഈ മനുഷ്യൻ ഒരു കാരണമായിരുന്നു. മാണിയുടെ പ്രതിമ കേരളത്തിലെ വർഗീയ ധ്രുവൽക്കരണത്തിന്റെ പ്രതീകമായി നിലകൊള്ളും. മാണി പാലായ്ക്കു വേണ്ടി എന്തു ചെയ്തുവെന്ന് ഒന്ന് വ്യക്തമാക്കാമോ? റബ്ബറിന്റെ വില ഇടിഞ്ഞ കാരണം ദൈനം ദിന ജീവിതത്തിന് ബുദ്ധിമുട്ടുന്ന കർഷക ജനതയാണ് അവിടെ കൂടുതലും. നികുതി കൊടുക്കുന്നവന്റെ പണം മുടക്കി അഞ്ചു കോടി മാണിപ്രതിമയ്ക്ക് ഉപയോഗിച്ചാൽ പാലാ നിയോജക മണ്ഡലം ഇടതുപക്ഷത്തിന് സ്ഥിരമാക്കാമെന്നും ചിന്തിക്കുന്നുണ്ടാവാം.
കുപ്പായ കോണ്ഗ്രസ് 2020-02-18 07:05:25
ചത്തവൻ ആരായാലും കുഴിയിൽ കിടക്കട്ടെ. അതിനു പകരം കുറെ വിഡ്ഢി അനുയായികൾ ചത്തവരെ വീണ്ടും വീണ്ടും പൊക്കിക്കൊണ്ട് വന്നാൽ ഏറു കിട്ടും. മാണി ആയാലും മന്ത്രി ആയാലും മെത്രാൻ ആയാലും ചത്ത് കഴിഞ്ഞാൽ അവിടെ തന്നെ കിടക്കട്ടെ. മാണിയുടെ പ്രതിമ ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു ഫ്ലാറ്റ് പണിതു ഭവന രഹിതർക്കു കൊടുക്കുക. അഥവാ അഹംകാരം മൂത്തു പ്രതിമ ഉണ്ടാക്കിയാൽ അത് താമസിയാതെ തന്നെ ആരെങ്കിലും തല്ലി തകർക്കും. കേരളാ രാഷ്ട്രീയത്തിന്റെ ഒരു തീരാ ശാപം ആണ് മാണിയും കേരള കോൺഗ്രസും. കുപ്പായത്തിന്റെ തണലിൽ വളർന്ന കേരള കോൺഗ്രസ്സ് നശിക്കണം. മതവും രാഷ്ട്രീയവും ഒരിക്കലും തമ്മിൽ ഇണ ചേരരുത്. കേ. കോ. ഒരു രാഷ്ട്രീയ പാർട്ടി അല്ല, ഇതിനെ കുപ്പായ പാർട്ടി എന്ന് വിളിക്കാം.- chanakyan
VJ Kumr 2020-02-18 10:14:50
ശ്രീ മാണിയുടെ അനുയായി ഒരു ജോസ്ഫ്ഉം മകൻ ജോസും , കൂടി ഉള്ള വഴക്കല്ലേ മരിച്ച മനുക്ഷനെ വലിച്ചിഴയ്ക്കുന്നത് ? അതിൽ നമ്മളൊക്കെ എന്ത് ചെയ്യാനാണ് ?
കുട്ടനാടൻ 2020-02-18 14:55:51
മാണിയെ മരണത്തിനു മുമ്പ് വേട്ടയാടിവർ തന്നെ മരണത്തിനു ശേഷവും വേട്ടയാടുന്നു. കേരള കോൺഗ്രസ് കോൺഗ്രസിൽ നിന്ന് വിട്ടു പോയവരാണ്. അതിനാൽ തന്നെ ആ പാർട്ടിയെ ഇല്ലാതാക്കാൻ, ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചീട്ടുള്ള കോൺഗ്രസ് തീവ്റ വാദികൾ ഇന്നും അതു തന്നെ തുടരുന്നു. കേരള കോൺഗ്രസ് കർഷകൻ്റെ പാർട്ടിയാണ്. മണ്ണിൽ അദ്ധ്വാവാനിക്കുന്നവൻ്റെ പാർട്ടിയാണ്. പല പ്രാവശ്യം പിളർന്നിട്ടും പിളർത്തിയിട്ടും, കോൺഗ്രസ്സിലേക്ക് മടങ്ങാത്, അതേ പേരിൽ തന്നെ നിലനിൽക്കുന്നു എന്നത് ആരും മറക്കരുത്. രാഷ്ട്രീയ നേതൃത്വം എന്നത് ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ ജനങ്ങൾ അംഗീകരിച്ച ഒരു നേതാവ് മറ്റുള്ളവരെ ചതിച്ചു എന്നു പറയുന്നതിൽ പ്രസക്തിയില്ല. ബാലകൃഷ്ണപിള്ളയും, ചാക്കോയുടെ മകൻ തോമസും കേരള രാഷ്ട്രീയത്തിലെ നേതക്കളാണ്. അവരുടെ ജന സമ്മതിയിൽ കുറവു വരുമ്പോൾ അത് മാണി ചതിച്ചതു കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നത് ഒരു തരം രാഷ്ട്രീയ പാപ്പരത്തമാണ്. EMS കോൺഗ്രസ്സിൽ നിന്ന് വിട്ടുപോന്ന നേതാവാണ്. സാധാരണക്കാർക്ക് കോൺഗ്രസ്സിൻ്റെ നയങ്ങൾ ഉപകരിക്കില്ല എന്ന തിരിച്ചറിവ് കോൺഗ്രസ്സിനെ ശുഷ്ക്കമാക്കി. മലയോരങ്ങളിലും, തീരദേശങ്ങളിലും, റബ്ബർ മേഖലയിലും കുട്ടനാട്ടിലുമൊക്ക് കേരള കോൺഗ്രസിൻ്റെ സാന്നിദ്ധ്യം അവർ അറിയിച്ചു കഴിഞ്ഞു. അവർ തമ്മിൽ മത്സരിക്കുന്നു എന്നത് ഒരു കുറവു തന്നെ. എന്നാലും കർഷകൻ സ്നേഹിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. മാണിക്ക് ഒരു സ്മാരകം പണിയുന്നതിന് പാർട്ടി നിരുപിച്ചാൽ നടക്കുന്ന കാര്യമേയുള്ളൂ. ഗവണ്മേൻ്റ് സഹകരിക്കുന്നു സ്വാഗതം.
He is alive 2020-02-18 16:40:53
മാണി മരിച്ചിട്ടില്ല . ന്യുയോർക്കിലുള്ള ചില മലയാളികളുടെ കൂടെ കണ്ടവരുണ്ട് .
പരേതൻ മത്തായി 2020-02-18 21:50:49
ഞങ്ങൾ ഇന്നലെ ഞങ്ങളുടെ ഭൂമിയിലെ അനുഭവങ്ങളെ കുറിച്ച് പറഞ്ഞു ചിരിക്കുകയായിരുന്നു . മാണിസാർ പറഞ്ഞത്, ജനങ്ങൾ ഇത്രമാത്രം കഴുതകളാണെന്ന് പുള്ളിപോലും ഓർത്തില്ലെന്നാണ് . അല്ലെങ്കിൽ നാൽപ്പത് കൊല്ലം പുള്ളിയെ ചുമന്നോണ്ട് നടക്കുമോ എന്ന് . പുള്ളി പറഞ്ഞത് ഏറ്റവും പ്രയാസം ജനങ്ങളുടെ പുറത്ത് കേറി പറ്റാനാണെന്നാണ് .ഒരിക്കൽ കയറി പറ്റിയാൽ പിന്നെ ചുമ്മാ അങ്ങ് ഇരുന്നു കൊടുത്താൽ മതി, അവിടിരുന്നോണ്ട് ഏത് കുംഭകോണകോം നടത്താമെന്നും . ജനങ്ങൾ വേണ്ടി വന്നാൽ ചാകാൻ തയാറാണെന്നും , മരണ ശേഷവും ഇതുപോലെ ലേഖനങ്ങൾ എഴുതി വെറുതെ സമയം കളയുമെന്നൊക്കെ . ഇത് അറം പറ്റിയപോലെയാണ് . പറഞ്ഞു തീർന്നില്ല അതിനു മുൻപേ ലേഖനം ഈ-മലയാളിയിൽ വന്നു കഴിഞ്ഞു .
മാണിഭക്തൻ 2020-02-19 03:50:32
പരേതൻ മത്തായിടെ കമന്റിനാണ് വില കൊടുക്കേണ്ടത്. പ്രസിഡന്റ് ട്രംപ് ഗുജറാത്തിലെ ചേരികളിൽ വരുന്നുവെന്നും ഇന്ത്യയിലെ ചേരികൾ ട്രംപ് കാണാതിരിക്കാൻ മതിലു കെട്ടുന്നുവെന്നും ഭൂരിഭാഗം മലയാളികളും അറിഞ്ഞിട്ടില്ല. എന്നാൽ മാണിക്ക് ബിംബമുണ്ടാക്കുന്ന കാര്യം ബഹുഭൂരിപക്ഷം അച്ചായന്മാർ, അച്ചായട്ടികൾ മലയാളികൾക്കറിയാം. പണമുള്ളവനെ ആരാധിക്കുകയെന്നത് പട്ടക്കാരന്റെ പണ്ടുമുതലേ അടവാണ്. കഴിഞ്ഞ ദിവസം സീറോ മലബാർ പള്ളിയിൽ പോയി കുർബാനയിൽ പങ്കു കൊണ്ടു. കുർബാന കഴിഞ്ഞശേഷം മാണിയുടെ ഈ പ്രതിമയെപ്പറ്റി ചിലർ ആവേശത്തോടെ സംസാരിക്കുന്നത് കേട്ടു. അവരുടെ സംസാരം കേട്ടാൽ മാണി യേശു ക്രിസ്‌തുവിനേക്കാൾ പരിശുദ്ധാനാണെന്ന് തോന്നിപ്പോവും. 'മാണി ജീവിച്ചിരുന്നപ്പോൾ ഞായറാഴ്ചകളിൽ പള്ളിയിൽ ഒരു കുർബാന പോലും മുടക്കിയിട്ടില്ലെന്ന്' ഒരു അച്ചായൻ തട്ടി വിടുന്നത് കേട്ടു. അദ്ദേഹം കൃഷിക്കാരുടെ ദേവനെന്നും ചിലർ കരുതുന്നു. സിന്തറ്റിക്ക് റബ്ബർ ഇറക്കുമതി ചെയ്യുന്ന കമ്പനി മാണിയുടേതാണ്. സ്വാഭാവിക റബറിന് വിലയിടിയാൻ കാരണം മാണിയുടെ ഈ ബിസിനസ്സാണെന്ന് പാവം കർഷകൻ അറിയുന്നില്ല. പാവപ്പെട്ടവന്റെ പള്ളയ്ക്കിട്ടു തൊഴിച്ചിട്ടാണ് ഈ മഹാൻ ഇന്ന് നിത്യതയിൽ വാഴുന്നത്. കേരളത്തിൽ മക്കൾ രാഷ്ട്രീയം കളിച്ചു പരാജയപ്പെട്ട മാണിക്കുള്ള ഈ സ്മാരകം പാവപ്പെട്ടവന്റെ നികുതി പണത്തിൽ നിന്നാണെന്നുള്ള വിവരം മനസിലാക്കാൻ നിരക്ഷരായവർക്ക് കഴിയില്ല. മനുഷ്യന് പ്രാഥമികാവശ്യത്തിനുള്ള കക്കൂസുകൾ കേന്ദ്രം പണിയുമ്പോൾ കാക്കകൾക്ക് കാഷ്ടിക്കാൻ പ്രതിമകൾ പണിയാൻ കേരളവും മെനക്കെടുന്നു.
കാ കാ കാകൻ 2020-02-19 08:13:14
ഞങ്ങൾ കാക്കളെ അത്ര കൊച്ചാക്കണ്ട . ഞങ്ങൾക്ക് തൂറാൻ ഗാന്ധി പ്രതിമ, നെഹ്‌റു പ്രതിമ, കരുണാകരൻ പ്രതിമ ഒക്കെ ഉണ്ടായതിന്റ അസൂയ അല്ലെ ? . ഇപ്പോഴത്തെ ഞങ്ങളുടെ ആഗ്രഹം മാണി പ്രതിമയിലും മോദി പ്രതിമയിലും പിന്നെ ട്രംപ് വരുമ്പോൾ അയാളുടെ തലയിലും തൂറണം എന്നാണ്. ഞങ്ങൾ അവിടെ ഒക്കെ കാണും
ദൈവ കല്പന 2020-02-19 09:55:22
മതിലുകൾ, പ്രതിമകൾ, കുരിശിൻതൊട്ടി, നേർച്ചപെട്ടി; ഇവ- അഹംകാരം, അജ്ഞത, പ്രഹസനം മാത്രം. ഇവ ഒന്നും ഒരിക്കലും ഇ ഭൂമിയിൽ ഉണ്ടാകരുത്, ഉണ്ടായവ ഇല്ലാതെ ആവണം. ഇ ഭൂമി ആരുടെയും സ്വന്തം അല്ല, സ്വന്തം ആണ് എന്നുള്ള തോന്നൽ വെറും അറിവില്ലായ്മ്മ മാത്രം. '' ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു.''- ഇത് ദൈവ കല്പന, നിങ്ങള്‍ ആരുടെ പ്രതിമ ഉണ്ടാക്കിയാലും അവയൊക്കെ വീഴും - നാരദന്‍
നോട്ട് എണ്ണല്‍ മെഷിന്‍ 2020-02-19 09:58:29
മാണിയുടെ പ്രതിമക്ക് പകരം ഒരു നോട്ട് എണ്ണല്‍ മെഷീന്‍ അല്ലേ ഉചിതം?
കുട്ടനാടൻ 2020-02-19 11:26:42
കോൺഗ്രസ്സ് കാർ ചാർത്തി തന്ന പട്ടങ്ങളാണ് ബാർകോഴയും നോട്ട് എണ്ണുന്ന മെഷീനും. കേരളത്തിൽ ഡെൽഹിയിലെ AAP പോലെ ഒരു choice ഉണ്ടായാൽ ഡൽഹിയിലെ കോൺഗ്രസ്സിന്റെ ഗതി തന്നെയാവും കേരളത്തിലും. മാണിക്ക് സ്മാരകം എന്നു പറഞ്ഞാൽ പ്രതിമ ആണെന്ന് ആരെങ്കിലും പറഞ്ഞോ? മാണി തന്നെ രൂപം കൊടുത്ത "കാരുണ്യ" പോലെ സാധാരണക്കാരനു ഗുണം ലഭിക്കുന്ന ഒരു Program ആയിരിക്കും വിഭാവന ചെയ്യുക. ഉറഞ്ഞു തുള്ളുന്ന രാഷ്ട്രീയ കോമരങ്ങളോട് ഒരു വാക്ക്: അടങ്ങുക.
VJ Kumr 2020-02-20 10:20:02
ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു. Read more: https://keralakaumudi.com/news/news. php?id=247334&u=a-jayashankar-on-ashiq-abu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക