Image

ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Published on 17 February, 2020
 ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബര്‍ലിന്‍: ജര്‍മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. പൈലറ്റിന്റെ മനസാന്നിദ്ധ്യവും വൈദഗ്ധ്യം കൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ശനിയാഴ്ചയാണ് സംഭവം.

163 യാത്രക്കാരമായി തുര്‍ക്കിയില്‍ നിന്നും എത്തിയ തുര്‍ക്കി വിമാനക്കന്പനിയായ പെഗാസസിന്റെ വിമാനത്തിനാണ് അപകടം ഉണ്ടായത്. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബ്രേക്ക് സംവിധാനത്തിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി സ്‌ളൈഡുകള്‍ വഴി ഒഴിപ്പിച്ചു. വിമാനത്താവളം ഭാഗികമായി താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക