Image

അബുദാബി പ്രൈവറ്റ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചു

Published on 18 May, 2012
അബുദാബി പ്രൈവറ്റ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചു
അബുദാബി: എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം എമിറേറ്റ്‌ പ്രൈവറ്റ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചു. ചെയര്‍മാനായി രാജേന്ദ്രന്‍ പത്മനാഭന്‍(സണ്‍റൈസ്‌ ഇംഗ്ലിഷ്‌ സ്‌കൂള്‍), വൈസ്‌ ചെയര്‍പഴ്‌സനായി ഹയാത്ത്‌ ഹാമൂദ്‌ (ഇന്റര്‍നാഷനല്‍ കമ്യൂണിറ്റി സ്‌കൂള്‍), സെക്രട്ടറിയായി രാജലക്ഷ്‌മി പിള്ള(എമിറേറ്റ്‌സ്‌ ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനും ഫലപ്രദമായ ഏകോപനത്തിനും അബുദാബി, അല്‍ ഗര്‍ബിയ, അല്‍ഐന്‍ എന്നിവിടങ്ങളിലെ 118 സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെട്ടതാണ്‌ അസോസിയേഷന്‍. രാജേന്ദ്രനും രാജലക്ഷ്‌മിയും മലയാളികളാണ്‌.
അബുദാബി പ്രൈവറ്റ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക