Image

ഫോമാ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി മാത്യു വര്‍ഗീസ്

Published on 17 February, 2020
ഫോമാ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി മാത്യു വര്‍ഗീസ്
ബാള്‍ട്ടിമോര്‍: ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി റീജിയനുകള്‍ ശക്തമാക്കുന്ന ത്വരിത പ്രവര്‍ത്തനത്തിലാണിപ്പോള്‍. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമാ. ഇതിന്റെ ഭാഗമായി ഫോമയുടെ കാപ്പിറ്റള്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി മാത്യു വര്‍ഗീസിനെ(ബിജു ) തെരഞ്ഞെടുത്തു .ഫോമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയും റീജിയന്‍ തലത്തിലും നാഷണല്‍ ലെവലിലും സജീവമായി പ്രവര്‍ത്തിച്ച മാത്യു വര്‍ഗീസ് യുവജനങ്ങളുടെ കായിക രംഗത്തെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചു .ഫോമയുടെ നേതൃത്വത്തില്‍ കാപ്പിറ്റല്‍ റീജിയന്റെ കീഴില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും ,ന്യൂയോര്‍ക്കില്‍ മലയാളി ക്രിക്കറ്റ് ക്ലബ്ബിനു തുടക്കം കുറയ്ക്കുവാനും സാധിച്ചു .കൈരളി ഓഫ് ബാള്‍ട്ടിമൂറിന്റെ ഇപ്പോഴത്തെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന മാത്യു വര്‍ഗീസ് ഫോമയുടെ ഭാവി വാഗ്ദാനം കൂടിയാണ് .

റീജിയനുകള്‍ ശക്തിപ്പെട്ടുവെങ്കില്‍ മാത്രമേ ഫോമയുടെ ശക്തി അമേരിക്കയില്‍ മുഴുവന്‍ വ്യാപിക്കുകയുള്ളതു .റീജിയനുകളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ,റീജിയന്‍ തലങ്ങളിലുള്ള പ്രവര്‍ത്തനത്തിലൂടെ യുവജനങ്ങളെ ഫോമയുടെ നേതൃത രംഗത്തേക്ക് കൊണ്ടുവരുന്നതിലാണ് ഫോമാ തുടങ്ങിയ കാലം മുതല്‍ ശ്രദ്ധിക്കുന്നതു. ക്യാപിറ്റല്‍ റീജിയന്റെ കണ്‍വീനറായി തെരെഞ്ഞെടുക്കപ്പെട്ട മാത്യു വര്‍ഗീസിനു(ബിജു ) എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് , വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക