Image

ആരോഗ്യനിലയില്‍ പുരോഗതി, വ്യാജ വാര്‍ത്തകളുടെ പിന്നാലെ പോകരുത്: വാവ സുരേഷ്

Published on 17 February, 2020
ആരോഗ്യനിലയില്‍ പുരോഗതി, വ്യാജ വാര്‍ത്തകളുടെ പിന്നാലെ പോകരുത്: വാവ സുരേഷ്
തിരുവനന്തപുരം : പാമ്പുപിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി വരുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെ പോകരുതെന്നും വാര്‍ഡിലേക്ക് വന്ന ശേഷം ആരോഗ്യ പുരോഗതികള്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിക്കുമെന്നും സുരേഷ് അറിയിച്ചു. പത്തനാപുരത്തു വച്ചു വ്യാഴാഴ്ചയാണ് വാവ സുരേഷിനു പാമ്പുകടിയേറ്റത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

നമസ്കാരം...
13/02/2020 പത്തനാപുരത്തിനു അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30മാ സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വച്ച് തുടര്‍ചികിത്സാ പരമായി ങഉകഇഡല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് ളമസല ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടിയും വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ ംമൃറലേക്ക് മാറ്റും.

ങഉകഇഡയില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവയ്ക്കാതെ ഇരുന്നത്. ംമൃറലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ ൗുറമലേ ചെയ്യുന്നതാണ്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും എന്നെ സ്‌നേഹിക്കുന്ന, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

സ്‌നേഹപൂര്‍വം
വാവ സുരേഷ്



Join WhatsApp News
VJ Kumr 2020-02-17 14:26:40
ശ്രീ വാവ സുരേഷജീ എത്രയും വേഗം സുഖം പ്രാപിച്ച പൂർണ ആരോഗ്യത്തോടെ വെളിയിൽ വരാനായി ജഗദീശ്വരനോടു പ്രാർതിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക