Image

ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന് സെമിത്തേരി

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 17 February, 2020
ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന് സെമിത്തേരി
ഫ്‌ലോറിഡ: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയം അതിന്റെ നാഴികക്കല്ലില്‍ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. 

2011 ല്‍ തുടക്കം കുറിച്ച ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ 2013ല്‍ ഒര്‍ലാണ്ടോ നഗര ഹൃദയ ഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കരങ്ങളാല്‍ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം.

 ഏഴു വര്‍ഷം പിന്നിട്ട് 2020 ല്‍ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാര്‍ഥിക്കുന്ന ദിവസം തന്നെ ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന് ഒര്‍ലാണ്ടോയില്‍ സെമിത്തേരിയും സ്വന്തമാക്കുവാന്‍ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം. 1500 ഡോളര്‍ ഒരുമിച്ചോ തവണകളായോ നല്‍കി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക