അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്
പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മപെരുനാളും
സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ഇടവക ദിനവും 2012 മേയ് 19, 20 (ശനി, ഞായര്‍) തീയതികളില്‍
അബര്ഡീന് മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്സ് എപ്പിസ്കോപ്പല്‍
പള്ളിയില്‍ നടക്കും.
19ന് ശനിയാഴ്ച വൈകുന്നേരം ആറിന് വികാരി ഫാ. സിബി
വര്‍ഗീസ് വാലയില്‍ കൊടിയേറ്റുന്നതോടെ പെരുനാള് ചടങ്ങുകള്‍ ആരംഭിക്കും.
തുടര്‍ന്ന് സന്ധ്യാ നമസ്കാരവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, സുവിശേഷ പ്രസംഗം
എന്നിവ നടക്കും.
20ന് ഞായറാഴ്ച രാവിലെ 11.45ന് പ്രഭാതനമസ്കാരവും
തുടര്‍ന്ന് കോട്ടയം പേരൂര്‍ മര്‍ത്തശ്മുനി പള്ളി വികാരി ഫാ. മാണി
കല്ലാപ്പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ
ഗീവര്‍ഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്,
നേര്‍ച്ച വിളമ്പ്, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കും.
വിലാസം: St.
Clements Episcopal Church, Mastrick Drive, AB 16 6 UF, Aberdeen, Scotland,
UK
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി വര്‍ഗീസ് വാലയില്‍ (വികാരി):
07789411249, രാജു വേലംകാലാ (സെക്രട്ടറി): 07789411248, ജോബി പി.പോള്‍ (ട്രഷറര്‍):
07943254378. www.aberdeenpally.com